30 ഓളം മോഷണക്കേസുകളിൽ പ്രതി; കുപ്രസിദ്ധ മോഷ്ടാവ് സുരേഷ് പിടിയില്‍! ജയിലായിരുന്ന പ്രതി പുറത്തിറങ്ങിയത് രണ്ടാഴ്ച മുൻപ്, പിന്നെ സംഭവിച്ചത്....
30 ഓളം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് സുരേഷ് വീണ്ടും പിടിയില്‍. കോട്ടയം പനച്ചിപ്പാറ സ്വദേശിയായ സുരേഷിനെ നിലമ്പൂരില്‍വച്ചാണ് പോലീസ് പിടികൂടിയത്. മുപ്പത് മോഷണ കേസുകളില്‍ പ്രതിയായ സുരേഷ്, കൂത്താട്ടുകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയിലിൽ കഴിയുകയായിരുന്നു. രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ പുറത്തിറങ്ങിയിരുന്നത്.
ഇയാൾ കോട്ടയം രാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെന്നീര പ്രദേശത്ത് ജൂലൈ 23ന് മോഷണ ശ്രമം നടത്തിയിരുന്നു. എന്നാല്‍, സിസിടിവി ക്യാമറ ശ്രദ്ധയിൽപ്പെട്ടതോടെ തന്നെ ഇയാള്‍ പിന്തിരിയുകയായിരുന്നു.
എന്നാൽ ഈ സമയം വീട്ടുകാര്‍ കുടുംബസമേതം അമേരിക്കയിലായിരുന്നു. ചോക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച് 30 വര്‍ഷത്തോളമായി സുരേഷ് ചോക്കാട്, വണ്ടൂര്‍, പൂക്കോട്ടുംപാടം തുടങ്ങിയ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ച് വരികയാണ് ചെയ്യുന്നത്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷിനെ, നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍വച്ചാണ് പിടികൂടിയിരുന്നത്.
https://www.facebook.com/Malayalivartha