ചൊറിയാന്‍ വന്നാല്‍ ചെറിയാന്‍ നാറ്റിക്കും, തന്നോട് കളിവേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ചെറിയാന്‍ഫിലിപ്പ്

എന്നെ കൊണ്ട് വാ തുറപ്പിക്കരുത്, കുടുതല്‍ ചൊറിയാന്‍ നിന്നാല്‍ ഞാനെല്ലാം അങ്ങ് വിളിച്ച് പറയും, പിന്നെ എന്നെ നാറ്റിക്കാനിറങ്ങിയവര്‍ സ്വയം നാറും. അതുകൊണ്ട് വായുമടച്ച് മിണ്ടാതിരിക്കുന്നതാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും മഹിളാപ്രമാണിമാര്‍ക്കും നല്ലതെന്ന് ചെറിയാന്‍ ഫിലിപ്പ്.
ശക്തന്റെ ചെരുപ്പൂര് വിവാദത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ മറ്റൊരു വിവാദ വിഷമായി മാറുകയാണ് സിപിഐ(എം) സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രഹസ്യമായി ഉടുപ്പഴിക്കല്‍ സമരം നടത്തിയ വനിതകള്‍ക്കെല്ലാം കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട് എന്നായിരുന്നു ഫേസ്ബുക്കിലൂടെ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്. ഇതിന്റെ പേരില്‍ ചെറിയാനാനെ ചൊറിയാനായി മഹിളാ കോണ്‍ഗ്രസുകാരും ഇടതു വനിതാ നേതാക്കളും ഒരുപോലെ രംഗത്തുണ്ട്.
ചില കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ പറഞ്ഞ പരാതിയാണ് ചെറിയാന്റെ ഫേസ്ബുക്കിന് അധാരമായ സംഭവമെന്നാണ് റിപ്പോര്‍ട്ട്. ഇടതു സഹയാത്രികനായിണെങ്കിലും തീര്‍ന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കന്‍മാരുമായി ചെറിയാന്‍ഫിലിപ്പിന് ഇപ്പോഴും നല്ല അടുപ്പമുണ്ട്. ഈയിടെ തന്നെ വന്നുകണ്ട വനിതാ നേതാക്കള്‍ പാര്‍ട്ടിയിലെ ഇപ്പോഴത്തെ ദുരവസ്ഥയെ കുറിച്ച് കരഞ്ഞു പറഞ്ഞതാണ് യൂത്തന്‍മാരുടെ പിറകേ ചാര്‍ത്തിയത്. അതുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കില്ലെന്ന് ചെറിയാന്‍ഫിലിപ്പ് പറഞ്ഞതും.
ബിന്ദു കൃഷ്ണ അടക്കമുള്ള നേതാക്കള്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ നാറുമെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞിട്ടുണ്ട്. ഇത് വെറുതേയല്ലെന്ന് കോണ്‍ഗ്രസിലെ തന്നെ പലര്‍ക്കും അറിവുള്ളതാണ്. കാരണം മുമ്പ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിഷയം വന്നപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസിലെ തന്നെ പല നേതാക്കളും വെള്ളം കുടിച്ചിരുന്നു.
ഇത്തരം ദുഷ്പ്രവണതകള്‍ കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടെന്ന ആക്ഷേപങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ രാഷ്ട്രീയ സിനിമകളില്‍ പോലും ഇത്തരം രംഗങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസുകാരന്‍ അല്ലെങ്കിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കൊള്ളരുതായ്മകള്‍ ചെറിയാന്‍ ഫിലിപ്പിന് അറിയാം. അതുകൊണ്ടാണ് ചെറിയാന്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതും. ഇതോടെ കോണ്‍ഗ്രസ് നേതാക്കളും ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha