ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനം... സിപിഐ മന്ത്രിമാരുടെ നിലപാട് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ തള്ളിക്കളഞ്ഞു

ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്‌ളൈസില്‍ നിയമിച്ചതില്‍ ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിയെ കത്തിലൂടെ വിയോജിപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഐ.എ.എസ് നിയമനം സംബന്ധിച്ച് സിപിഐ മന്ത്രിമാരുടെ നിലപാട് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ തള്ളിക്കളഞ്ഞു. ഇക്കാര്യം ഇന്ന് മന്ത്രിസഭായോഗത്തില്‍ റവന്യൂമന്ത്രി കെ. രാജന്‍ പരാമര്‍ശിച്ചപ്പോഴാണ് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്.
കത്തെഴുതിയിട്ടാണോ ഇക്കാര്യം ഇവിടെ പറയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലിന്റെ വിശദീകരണം കേള്‍ക്കാനും മുഖ്യമന്ത്രി താല്‍പര്യം കാണിച്ചില്ല. കത്തിലെ വിശദാംശങ്ങള്‍ വാര്‍ത്തയായതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനൊപ്പം മറ്റ് ചില ഐ.എ.എസ് ഉദ്യോഗസ്ഥരെയും വകുപ്പ് മന്ത്രിമാരറിയാതെ നിയമിക്കുന്നതില്‍ പരാതി നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























