എറണാകുളം കലക്ടർ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജിയുമായി അഡ്വ. എം ആർ ധനിൽ: ശ്രീറാം വെങ്കിട്ടരാമനോട് ഉള്ള വിദ്വേഷവും പകയും വച്ച് ഭാര്യ ആയ കളക്ടറെ പരിഹസിക്കരുതെന്ന് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന

ജില്ലയിലെ സ്കൂളുകളിലെ അവധി പ്രഖ്യാപനം വൈകിയതിൽ ഹർജി നൽകി അഭിഭാഷകൻ. എറണാകുളം കലക്ടർ രേണു രാജിനെതിരെയാണ് എറണാകുളം സ്വദേശി അഡ്വ. എം ആർ ധനിൽ ഹർജി നൽകിയത്. അവധി പ്രഖ്യാപനത്തിനുളള മാർഗരേഖകളടക്കം വേണമെന്നാണ് ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്ന ആവശ്യം. അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹർജിക്കാരൻ പറയുന്നു. ശക്തമായ മഴയുടെ സാഹചര്യത്തിൽ സ്കൂൾ അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് പരാതി. വിഷയത്തിൽ കളക്ടർ രേണു രാജിനോട് റിപ്പോർട്ട് തേടണമെന്നും ഹർജിയിലുണ്ട്.
ഇന്നലെ ആരംഭിച്ച കനത്ത മഴ രാവിലെയും തുടർന്നിട്ടും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നില്ല. രാവിലെ 8.25 ഓടെ അവധി പ്രഖ്യാപനം വന്നതോടെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും വലഞ്ഞിരുന്നു. പല സ്കൂളുകളിലും കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം തയ്യാറായി കഴിഞ്ഞ ശേഷമാണ് പ്രഖ്യാപനം വന്നത്. തുടർന്ന് കലക്ടറുടെ ഫെയ്സ്ബുക്ക് പേജിലടക്കം വ്യാപക ഉയരുന്നത്. അതേ സമയം കളക്ടറെ പിന്തുണച്ചും പൊങ്കാലക്കാരെ പരിഹസിച്ചും രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന.
ഏതൊരാൾക്കും കണക്കുകൂട്ടലുകൾ തെറ്റാം. ഔദ്യോഗിക നിർവ്വഹണത്തിൽ മനപൂർവ്വമല്ലാതെ സംഭവിച്ച ഒരു കാര്യത്തിന് ഒരാളെ ഇത്രയധികം വിചാരണ ചെയ്തു ക്രൂശിക്കുന്നതിനോടൊപ്പം അവരുടെ വ്യക്തിപരമായ ജീവിതത്തെ പോലും അശ്ലീലമാക്കി പ്രചരിപ്പിച്ച് ആത്മരതി അടയുന്നവരോട് ഒരു ലോഡ് പുച്ഛം. കളക്ടറെ കൂട്ടം കൂടി ആക്രമിക്കേണ്ട എന്ത് പ്രശ്നമാണ് നിലവിൽ ഉണ്ടായത്? കുട്ടികൾ സ്കൂളിൽ എത്തിയിട്ട് അവധി പ്രഖ്യാപിച്ചതോ? ഇത് ഡിസാസ്റ്റർ മാനേജ്മെന്റ് ആണ്...
ചിലപ്പോൾ ഇങ്ങനെയും തീരുമാനങ്ങൾ എടുക്കേണ്ടി വരും. ശ്രീറാം വെങ്കിട്ടരാമനോട് ഉള്ള വിദ്വേഷവും പകയും വച്ച് അയാളുടെ ഭാര്യയായ കളക്ടറേയും വ്യക്തിപരമായി അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിന്റെ പേര് ചെറ്റത്തരം എന്നാണ്. ഒരു മുന്നറിയിപ്പും ഇല്ലാതെ ഡാം തുറന്നു വിട്ട അത്രയും ഭീകരവസ്ഥ എന്തായാലും 8.30 സ്കൂൾ അവധി പ്രഖ്യാപിച്ച കളക്ടർ ചെയ്തട്ടില്ല. അത്ര പെർഫെക്റ്റ് ആയിട്ട് പോകുന്ന കേരളത്തിൽ സംഭവിച്ച ഏക ഒരു തെറ്റാണ് വൈകി അവധി പ്രഖ്യാപിച്ചത് എന്നാണ് എന്റെ ഒരിത്.
ക്ഷമിക്കരുത് തൂക്കിക്കൊല്ലണം. രണ്ടുദിവസം സ്കൂളിന് അവധി കൊടുത്തു. ഈ രണ്ടു ദിവസവും മഴയുണ്ടായിരുന്നില്ല. കാലാവസ്ഥക്കാര് റെഡ് അലർട്ട് പറഞ്ഞു. രണ്ടുദിവസം മഴ പെയ്തില്ല. ഇന്ന് യെല്ലോ അലർട്ടാണ് പറഞ്ഞിരുന്നത്, പക്ഷേ മഴ പെയ്തു. ഉച്ചയായപ്പോൾ അവര് അത് റെഡ് അലർട്ട് ആക്കി. ഇതിനൊന്നും കുഴപ്പമില്ല. കളക്ടർക്ക് ഒരു ചെറിയ പിഴവ് പറ്റിയപ്പോൾ നെഞ്ചത്തോട്ട് കയറാൻ നാട്ടിൽ ഒരു ലോഡ് മാന്യന്മാർ. കഷ്ടം കഞ്ഞീം ചോറും ബാക്കി ഉണ്ടേൽ വല്ല പാവങ്ങൾക്കും എടുത്ത് കൊടുക്കഡേ'. എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
https://www.facebook.com/Malayalivartha

























