നിയന്ത്രണം വിട്ട് പുഴയിലേയ്ക്ക് വീണ ജീപ്പിന്റെ ഹെഡ് ലൈറ്റ് വെട്ടം തുണച്ചു; യുവാക്കളെ സാഹസികമായി രക്ഷപെടുത്തി നാട്ടുകാർ

നിയന്ത്രണം വിട്ട് പുഴയിലേയ്ക്ക് വീണ ജീപ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാക്കൾ. തൊമ്മൻകുത്ത് മണ്ണൂക്കാട് ചപ്പാത്തിലാണ് നിയന്ത്രണം വിട്ട് ജീപ്പ് പുഴയിലേക്ക് മറിഞ്ഞത്. വെള്ളത്തിൽ മുങ്ങിയ ജീപ്പിലെ ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ട് ഓടിയെത്തിയ നാട്ടുകാർ ജീപ്പിൽ പിടിച്ച് നിന്ന ആളെ ആദ്യം രക്ഷപ്പെടുത്തുകയായിരുന്നു.
രണ്ടാമൻ നീന്തി രക്ഷപ്പെട്ടു. മണിയാറൻകുടി സ്വദേശി ബിജു (45) തടിയമ്പാട് സ്വദേശി നൗഷാദ് (36) എന്നിവരാണ് രക്ഷപ്പെട്ടവർ. തൊമ്മൻകുത്തിലെ ഫാമിലേക്ക് ആടുകളെയുമായി എത്തിയ ശേഷം തിരികെ ഇടുക്കി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ജീപ്പ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞത്. കരിമണ്ണൂർ പൊലീസും, തൊടുപുഴയിൽ നിന്ന് ഫയർഫോഴ്സ് സംഘവും എത്തി നാട്ടുകാർക്കൊപ്പം വടം കെട്ടി ജീപ്പ് പുഴയുടെ അരികിലേക്ക് നീക്കി. പിന്നീട് ക്രെയിൻ ഉപയോഗിച്ച് കരയിൽ കയറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha

























