കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരിക്കെ ചരക്ക് ലോറിക്ക് തീപിടിച്ചു; അപകടം ഉണ്ടായത് പുലര്‍ച്ചെ 5 മണിയോടെ കൊയിലാണ്ടി പെട്രോള്‍പമ്പിനു സമീപം, ഒഴിവായത് വലിയ അപകടം

കോഴിക്കോട് കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരിക്കെ ചരക്ക് ലോറിക്ക് തീപിടിക്കുകയുണ്ടായി. പുലര്‍ച്ചെ 5 മണിയോടെ കൊയിലാണ്ടി പെട്രോള്‍പമ്പിനു സമീപമാണ് ഇത്തരത്തിൽ അപകടം ഉണ്ടായത്. ഉടന്‍ കൊയിലാണ്ടി ഫയര്‍ഫോഴ്സ് എത്തി തീ അണച്ചത് വലിയ അപകടം ഒഴിവാക്കുകയാണ് ചെയ്തത്.
അതോടൊപ്പം തന്നെ ലോറിയുടെ പിന്‍ഭാഗത്തുള്ള ടയറിനാണ് തീപിടിച്ചത്. ടയര്‍ തമ്മില്‍ ഉരസി തീ പീടിച്ചെന്നാണ് പ്രാഥമിക വിവരം. വടകര നിന്നും കോഴിക്കോട് ഭാഗത്തേക്ക് പഞ്ചസാര കയറ്റി വരികയായിരുന്നു ലോറി. ലോറിയുടെ പിന്‍വശം കത്തി നശിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























