കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ രണ്ടുപെണ്‍കുട്ടികളെയും കണ്ടെത്തി... പെണ്‍കുട്ടികള്‍ പോസ്‌കോ കേസിലെ ഇരകളാണ്

കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ രണ്ടുപെണ്‍കുട്ടികളെയും കണ്ടെത്തി. പോക്‌സോ കേസിലെ ഇരകളായ കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളാണ് വ്യാഴാഴ്ച പുലര്‍ച്ചെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കടന്നുകളഞ്ഞത്. കാണാതായ വിവരം ലഭിച്ച ഉടനെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിരുന്നു.
അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളിന് സമീപം വെച്ചാണ് പെണ്‍കുട്ടികളെ പൊലീസ് കണ്ടെത്തിയത്. സംഭവം അറിഞ്ഞ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്‍ ചില്‍ഡ്രന്‍ ഹോമിലെത്തി അന്വേഷണം നടത്തിയിരുന്നു. പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. സംഭവത്തെ കുറിച്ച് സിറ്റിപൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്‍ അറിയിച്ചു.
കഴിഞ്ഞ ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ ഇവിടെനിന്ന് കാണാതായിരുന്നു. റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയാണ് ആറുപെണ്‍കുട്ടികളും ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ചാടിപ്പോയത്.
പിന്നീട് ഇവരില്‍ ഒരാളെ മൈസൂരുവില്‍നിന്നും മറ്റൊരാളെ ബെംഗളൂരുവില്‍നിന്നും നാലുപേരെ നിലമ്ബൂരില്‍നിന്നുമാണ് പോലീസ് കണ്ടെത്തിയത്. സ്ഥാപനത്തിലെ സുരക്ഷാസംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് വീണ്ടും കുട്ടികള്‍ ചാടിപ്പോയ സംഭവമുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























