ആദിവാസികള്‍ വോട്ട് ചെയേണ്ട... അട്ടപ്പാടിയിലെ പന്ത്രണ്ട് ബൂത്തുകള്‍ മാവോയിസ്റ്റ് ഭീഷണിയുടെ നിഴലിലാണെന്ന് റിപ്പോര്‍ട്ടുകള്‍

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. തിരഞ്ഞടുപ്പില്‍ അട്ടപ്പാടിയിലെ പന്ത്രണ്ട് ബൂത്തുകള്‍ മാവോയിസ്റ്റ് ഭീഷണിയുടെ നിഴലിലാണെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ആദിവാസികളെക്കൊണ്ട് വോട്ടുചെയ്യിക്കാതെ ജനാധിപത്യ ഭരണകൂടത്തോടുമുളള എതിര്‍പ്പ് പ്രകടിപ്പിക്കണമെന്നാണ് മാവോയിസ്റ്റുകളുടെ ആഹ്വാനം. ഇത് കണക്കിലെടുത്താണ് ഭീഷണിയുളള ബൂത്തുകളുടെ പട്ടിക പൊലീസ് തയ്യാറാക്കിയത്.
പോളിങ് ബൂത്തുകള്‍ക്കുള്ള ഭീഷണിയെരക്കുറിച്ച് ജില്ലാ പൊലീസ് മേധാവി എന്‍. വിജയകുമാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. അട്ടപ്പാടി മേഖലയില്‍ അഗളി, ഷോളയൂര്‍ പൊലീസ് സ്‌റ്റേഷനുകള്‍ക്കു കീഴിലുള്ള ആനക്കല്ല്, സ്വര്‍ണഗദ്ദ, അരളിക്കോണം, വെച്ചപ്പതി, കുറവന്‍പാടി, മുളളി, ആനവായ്, പാടവയല്‍, എന്നീ സ്ഥലങ്ങളിലെ വിവിധ ബൂത്തുകളിലാണ് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നത്. മാത്രമല്ല കല്ലടിക്കോട് സ്‌റ്റേഷന്‍ പരിധിയിലെ ശിരുവാണി അണക്കെട്ടിനു സമീമുള്ള ശിങ്കംപാറ ബൂത്ത് ഉള്‍പ്പെടെ 17 ബൂത്തുകള്‍ പ്രശ്‌നബാധിതവുമാണ്. മാവോയിസ്റ്റ് ഭീഷണിക്ക് സാധ്യതയുളള എല്ലാ ബൂത്തുകളിലേക്കും കൂടുതല്‍ പൊലീസ് സേനയെ നിയോഗിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മാവോയിസ്്റ്റ് വേട്ടയില്‍ പരിശീലനം ലഭിച്ച സായുധരായ പൊലീസുകാര്‍ക്കാണ് ചുമതല.
ജനാധിപത്യ ഭരണകൂടത്തോടുളള എതിര്‍പ്പ് ആദിവാസികള്‍ പ്രകടിപ്പിക്കണമെന്നാണ് മാവോയിസ്റ്റുകളുടെ ആഹ്വാനം. അതായത് വോട്ട് ചെയ്യാന്‍ പാടില്ല. ഇതിന് പ്രേരണയാകുന്ന പ്രചാരണപ്രവര്‍ത്തനം അട്ടപ്പാടിമേഖലയില്‍ മാവോയിസ്റ്റുകള്‍ തുടങ്ങിയതായി വിവരമുണ്ട്. രൂപേഷ് ഉള്‍പ്പെടുന്ന അഞ്ചംഗ മാവോയിസ്റ്റുകളുടെ അറസ്റ്റിനുശേഷം അട്ടപ്പാടി മേഖലയില്‍ സജീവമല്ലാതിരുന്ന മാവോയിസ്്റ്റുകള്‍ പൊലീസ് ഏറ്റുമുട്ടലിലൂടെ വാര്‍ത്തകളിലിടംപിടിച്ചു. ഇതും തന്ത്രപരമായ നീക്കമെന്നാണ് പൊലീസ് നിരീക്ഷണം. ഇത്തരംസംഭവങ്ങള്‍ ആദിവാസികളുടെ ഇടയില്‍ ഭീതിയുണ്ടാക്കാന്‍ സാധിക്കും.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് മാവോയിസ്റ്റ് സാന്നിധ്യമുള്ള അട്ടപ്പാടിയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പുണ്ടായത്. അട്ടപ്പാടിയിലെ കടുകമണ്ണ ഊരിലാണ് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ പരസ്പരം വെടിവയ്പുണ്ടായതായി പൊലീസ് അറിയിച്ചിരുന്നു. പൊലീസും മാവോയിസ്റ്റുകളും പരസ്പരം വെടിവെച്ചുവെന്നും ഇതില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റുവെന്ന് കരുതുന്നതായും അട്ടപ്പാടി സി ഐ ദേവസ്യ അറിയിച്ചു.
കര്‍ണ്ണാടകയില്‍ നിന്നുള്ള വിക്രം ഗൗഡ, ജയണ്ണ, സോമന്‍ എന്നിവരുടെ സംഘം അട്ടപ്പാടിയിലേക്ക് കടന്നതായി സൂചന ലഭിച്ചതനുസരിച്ചായിരുന്നു തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ കടുകുമണ്ണ വനമേഖലയില്‍ തിരച്ചില്‍ തുടങ്ങിയത്. പൊലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഓടിമറഞ്ഞ മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചുപോയ ബാഗില്‍ നിന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്.
മാവോയിസ്റ്റുകള്‍ വനമേഖലയില്‍ നിന്നും രക്ഷപ്പെടുന്നത് ഒഴിവാക്കുന്നതിന് അഗളി, ഷോളയൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും കൂടുതല്‍ സേനാംഗങ്ങളെ തിരച്ചിലിന് ചുമതലപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി എന്‍ വിജയകുമാര്‍ അറിയിച്ചു. തമിഴ്‌നാട് പൊലീസുമായി സഹകരിച്ച് ഇന്നും തിരച്ചില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വനമേഖലയില്‍ തിരച്ചില്‍ ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ സേനയെ ആവശ്യമെങ്കില്‍ നിയോഗിക്കുമെന്നും ഏറ്റുമുട്ടലില്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ ആര്‍ക്കും പരുക്കില്ലെന്നും ജില്ലാ കളക്ടര്‍ പി മേരിക്കുട്ടിയും അറിയിച്ചു. അട്ടപ്പാടി സി ഐ ദേവസ്യയുടെ നേതൃത്വത്തില്‍ ആദിവാസി ഊരുകളില്‍ തിരച്ചില്‍ തുടരുകയാണ്. തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍ വനത്തിനുള്ളിലും തിരച്ചില്‍ നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























