കെഎസ്ആര്‍ടിസി സര്‍വീസ് വെട്ടിച്ചുരുക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഗതാഗത മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി സര്‍വീസ് വെട്ടിച്ചുരുക്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഗതാഗത മന്ത്രി ആന്റണി രാജു .സി.എംഡി ബിജു പ്രഭാകറിനോട് ഇന്നു തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു.
ഓര്‍ഡിനറി സര്‍വീസുകളാണ് നിലവില്‍ കെഎസ്ആര്‍ടിസി വെട്ടിക്കുറച്ചിട്ടുള്ളത്. ഇന്ന് 25 ശതമാനം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുക. വെള്ളിയാഴ്ച പകുതിയിലധികം സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ടായിരുന്നു.
കെഎസ്ആര്‍ടിസി എണ്ണ കമ്പനികള്‍ക്ക് വന്‍ തുക കുടിശ്ശിക നല്‍കാനുണ്ട്. ഇതേ തുടര്‍ന്ന് ഡീസല്‍ ലഭ്യമാകാതെ വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 135 കോടി രൂപയാണ് എണ്ണ കമ്പനികള്‍ക്ക് കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത്.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെഎസ്ആര്‍ടിസി വിശദീകരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























