അയ്യേ നാണക്കേട്... കേന്ദ്രത്തിന്റെ പണത്തിൽ ഞെളിഞ്ഞ് സർക്കാർ: കുട്ടികൾക്കുള്ള പോഷകാഹാര പദ്ധതി തങ്ങളുടേതെന്ന അവകാശ വാദം പൊളിഞ്ഞു

അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യാനുള്ള പദ്ധതിയുമായി സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പ് എത്തിയത് വലിയ വാർത്തയായിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പദ്ധതികളെ കുറിച്ച് ഘോരം ഘോരം പ്രസംഗിച്ചു. അതെ പണം ഫ്രീ ആയി കിട്ടിയാൽ തള്ളാൻ പ്രയാസമില്ലലോ.
എന്നാൽ അങ്കണവാടികുട്ടികൾക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന പദ്ധതി കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നടപ്പിലാക്കിയത്. ഇത് വ്യക്തമായിട്ടും പദ്ധതി സംസ്ഥാന സർക്കാരിന്റേത് ആണെന്ന അവകാശവാദം തുടരുകയാണ് മന്ത്രിമാർ.
മാത്രമല്ല കേന്ദ്രം പദ്ധതിക്കായി അനുവദിച്ച തുകയുടെ പകർപ്പ് അടക്കം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഈ വാർത്ത സമൂഹ്യമാദ്ധ്യങ്ങളിലടക്കം പ്രചരിക്കുമ്പോഴും പദ്ധതി സംസ്ഥാന സർക്കാരിന്റേതാണെന്ന് ഒരു മടിയുമില്ലാതെ പ്രചരിപ്പിക്കുകയാണ് സിപിഎമ്മും സർക്കാരും.
https://www.facebook.com/Malayalivartha


























