കുടുംബ വഴക്കിനെ തുടർന്ന് മക്കളുമായി അമ്മ കിണറ്റിൽ ചാടി: പിഞ്ച് കുഞ്ഞുൾപ്പടെ നാല് മക്കൾക്കും ദാരുണാന്ത്യം:- യുവതിയെ രക്ഷപ്പെടുത്തി

ഒരു മാസം പ്രായമുള്ള കുഞ്ഞുൾപ്പടെ നാല് കുട്ടികളെയും കൊണ്ട് കിണറ്റിൽ ചാടി യുവതി. 32കാരിയായ മാത്യയാണ് കുട്ടികളെയും കൊണ്ട് വെള്ളിയാഴ്ച കിണറ്റിൽ ചാടിയത്. സംഭവത്തിൽ നാല് കുട്ടികൾ മരിക്കുകയും യുവതി രക്ഷപ്പെടുകയും ചെയ്തു.
കോമൾ (4), റിങ്കു (3), രാജ്‌വീർ (2), ദേവരാജ് എന്നിവരാണ് മരിച്ചതെന്ന് എസ്എച്ച്ഒ സുനേജ് ടാഡ പറഞ്ഞു. രാജസ്ഥാനിലെ അജ്മീർ ജില്ലയിലാണ് സംഭവം. മൂത്ത മൂന്ന് കുട്ടികളുടെയും മൃതദേഹം രാത്രിയിൽ തന്നെ കണ്ടെടുത്തിരുന്നു. ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.
പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു യുവതി കുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടിയത്. യുവതിയെ പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൃഷിപ്പണിക്കാരനായ ബോഡുറാം ഗുർജാർ ആണ് യുവതിയുടെ ഭർത്താവ്. സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്എച്ച്ഒ വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















