16 വയസ്സുകാരിയെ ഫോണിലൂടെ പരിചയപ്പെട്ട് പ്രണയത്തിൽ വീഴ്ത്തി; ആളില്ലാത്ത വീട്ടിലേയ്ക്ക് വിളിച്ച് വരുത്തി പീഡനം: യുവാവ് അറസ്റ്റിൽ

ഫോണിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. 16 വയസ്സുകാരിയെ പീഡിപ്പിച്ച വെള്ളനാട് കണ്ണേറ്റുമുക്ക് മുഴുവൻകോട് കരിങ്കുറ്റി മഹേഷ് ഭവനിൽ മഹേഷാണ് അറസ്റ്റിലായത്.
ഫോണിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പെൺകുട്ടിയെ പ്രതി വിളിച്ച് കൊണ്ട് പോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. പ്രായം മറച്ചു വച്ച് പ്രതിക്ക് ക്ഷേത്രത്തിൽ വച്ച് പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് നൽകിയതിന് പ്രതിയുടെ പിതാവ് മോഹന(60)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















