മണ്ണാറശാലയില്‍ നവജാത ശിശുവിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

ഹരിപ്പാട് മണ്ണാറശാലയില്‍ 46 ദിവസം പ്രായമായ നവജാത ശിശുവിനെ കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തുലാംപറമ്പ് വടക്ക് മണ്ണാറ പഴഞ്ഞിയില്‍ വീട്ടില്‍ ശ്യാംകുമാറിന്റെ മകള്‍ ദൃശ്യയാണ് മരിച്ചത്. കുട്ടിയുടെ അമ്മ ദീപ്തി പോലീസ് കസ്റ്റഡിയിലാണ്. ഉച്ചയ്ക്കു ശേഷമാണ് വീട്ടില്‍ ശ്യാം കുമാറിന്റെ അച്ഛന്‍ മാത്രമാണ് ഉണ്ടായിരുന്നത്. അമ്മ പുറത്ത് പോയിരിക്കുകയായിരുന്നു.
എന്തോ വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കുഞ്ഞ് കിണറ്റില്‍ കിടക്കുന്നത് കണ്ടത്. കരയ്‌ക്കെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം മാത്രമേ കുഞ്ഞ് മരിച്ചത് എങ്ങനെയെന്നുള്ള വിശദ വിവരം പറയാന്‍ സാധിക്കുള്ളൂയെന്ന് പൊലീസ് പറഞ്ഞു. അമ്മയ്ക്ക് മാനസിക പ്രശ്‌നം ഉണ്ടെന്നുള്ള കാര്യത്തിലും വിശദമായ ആന്വേഷണം നടത്തുമെന്ന് പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha






















