ഓടുന്ന ബൈക്കിലിരുന്ന് കുളിക്കുകയും കുളിപ്പിക്കുകയും ചെയ്ത യുവാക്കളെ കൈയ്യോടെ പിടികൂടി; മോട്ടോര്‍ വാഹന വകുപ്പിന്റെ ട്രോൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഓടുന്ന ബൈക്കിലിരുന്ന് കുളി സീൻ. കുളിക്കുകയും കുളിപ്പിക്കുകയും ചെയ്ത യുവാക്കളെ കൈയ്യോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. റോഡിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന യുവാക്കളാണ് ഇത്തരമൊരു ട്രാഫിക് നിയമലംഘനം നടത്തിക്കൊണ്ട് വീഡിയോ ചെയ്തിരിക്കുന്നത്. റീൽസ് ചെയ്യാൻ വേണ്ടിയായിരുന്നു ഈ സാഹസം എന്നത്. പിറകിലിരിക്കുന്നയാൾ ബക്കറ്റും മഗ്ഗുമായി കുളിക്കുകയും കുളിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വീഡിയോ.
വീഡിയോ വൈറലായതോടെ തന്നെ ഇവരെ പിടികൂടിയ മോട്ടോര്‍ വാഹന വകുപ്പ് ഇവരുടെ ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്തു. ഇവരുടെ വീഡിയോ ട്രോൾ സഹിതം എംവിഡിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കുകയുണ്ടായി. നിയമ ലംഘനങ്ങൾ റീൽസ് ആക്കുന്നവരോട് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവാക്കളുടെ കുളി വീഡിയോയും ഒപ്പം ആക്ഷൻ ഹീറോ ബിജു സിനിമയിലെ രംഗങ്ങളും ചേര്‍ത്താണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ട്രോൾ എന്നത്.
https://www.facebook.com/Malayalivartha






















