ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും..... ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 70 സെന്റി മീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ അമ്പതിനായിരം ലിറ്റര്‍ ജലം ഒഴുക്കി വിടാനാണ് തീരുമാനം, പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം.

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിന്റെയും വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും കണക്കിലെടുത്താണ് ഡാം തുറക്കുന്നത്.
വെള്ളിയാഴ്ച രാത്രി ഏഴിന് ജലനിരപ്പ് 2381.53 അടിയായപ്പോള്‍ ഓറഞ്ച് അലര്‍ട്ടും ഇന്നലെ രാവിലെ 7.30ന് 2382.53 അടിയായപ്പോള്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
തുടര്‍ന്ന് ഉച്ചയോടെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഡാം തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യന്‍ അറിയിച്ചിരുന്നു. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 2383.10 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയുടെ 77.25 ശതമാനമാണിത്. പരമാവധി സംഭരണശേഷി 2403 അടിയാണ്. നിലവില്‍ 2383.53 അടിയാണ് അപ്പര്‍ റൂള്‍ ലെവല്‍.
നിലവിലിപ്പോള്‍ ഓരോ മൂന്ന് മണിക്കൂറിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 5.15 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. നിലവില്‍ വീടുകളില്‍ വെള്ളം കയറുന്ന സാഹചര്യമുണ്ടായിട്ടില്ല. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
അതേസമയം കഴിഞ്ഞ വര്‍ഷത്തെ നാലെണ്ണമുള്‍പ്പെടെ ഇതുവരെ 12 തവണ അണക്കെട്ട് തുറന്നിട്ടുണ്ട്. അവസാനമായി 2021 ഡിസംബര്‍ 7നാണ് ഷട്ടറുയര്‍ത്തിയത്.
"
https://www.facebook.com/Malayalivartha






















