Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

സഹതടവുകാരനെ ആക്രമിച്ചതിന് ശിക്ഷാ പ്രതിയും ബീഡി രാജാവും ശത കോടീശ്വരനും വ്യവസായ പ്രമുഖനുമായ നിഷാമിനെതിരെ എഫ് ഐ ആര്‍ കോടതിയില്‍....

08 AUGUST 2022 11:36 AM IST
മലയാളി വാര്‍ത്ത

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാരനെ ആക്രമിച്ചതിന് ചന്ദ്രബാബു കൊലക്കേസിലെ ജീവപര്യന്തം ശിക്ഷാ പ്രതിയും ശതകോടീശ്വരനും കാജാ ബീഡി കമ്പനിയുടമയും വ്യവസായ പ്രമുഖനുമായ മൊഹമ്മദ് നിഷാമിനെതിരെ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ എഫ് ഐ ആര്‍ സമര്‍പ്പിച്ചു.

ജയില്‍ സന്ദര്‍ശനവും തടവുകാരുടെ പരാതി കേള്‍ക്കാനും ചുമതലയുള്ള തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരം പൂജപ്പുര പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് ഫയലിംഗ് കോടതിയും വിചാരണക്കോടതിയുമായ എ സി ജെ എം കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ടും പ്രഥമ വിവര മൊഴിയും സമര്‍പ്പിച്ചത്.



സംഭവം ജൂണ്‍ 24 ന് നടന്നതായി കാണിച്ച് പരാതി ഓഗസ്റ്റ് 4 നാണ് സമര്‍പ്പിച്ചത്. ജയില്‍ സന്ദര്‍ശനവേളയിലാണ് ജില്ലാ ജഡ്ജിക്ക് പരാതി ബോധിപ്പിച്ചത്.



ജില്ലയിലെ പൂജപ്പുര , അട്ടക്കുളങ്ങര , കരമന കുഞ്ചാലുംമൂട് , നെട്ടുകാല്‍ത്തേരി , ആറ്റിങ്ങല്‍ ജയിലുകളില്‍ നിന്നും രണ്ടാഴ്ചയിലൊരിക്കല്‍ ജില്ലാ ജഡ്ജിക്ക് സമര്‍പ്പിക്കുന്ന പരാതിപ്പെട്ടിയിലും തടവുകാര്‍ പരാതി സമര്‍പ്പിക്കാറുണ്ട്.




തൃശൂര്‍ ശോഭാ സിറ്റി ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബാബുവിനെ (51) ഗേറ്റ് തുറക്കാന്‍ വൈകിയതിന് കഠിന ദേഹോപദ്രവമേല്‍പ്പിച്ചും ആഡംബര ഹമ്മര്‍ ജീപ്പ് മോഡല്‍ കാറിടിപ്പിച്ചും 700 മീറ്റര്‍ വലിച്ചിഴച്ചു കൊണ്ടു പോയും '' ഈ പട്ടി ചാകില്ല' എന്നും ആക്രോശിച്ച് മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ ശിക്ഷാ പ്രതിയായ ബിസിനസ് ടൈക്കൂണ്‍ മുഹമ്മദ് നിഷാമിനെതിരേയാണ് വീണ്ടും കേസ് വന്നത്.

 

ജീവപര്യന്തം തടവുകൂടാതെ 24 വര്‍ഷം അധിക തടവും 74 ലക്ഷം രൂപ പിഴയ്ക്കും തൃശൂര്‍ വിചാരണക്കോടതി ശിക്ഷിച്ചു. ജാമ്യഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2022 ജനുവരിയില്‍ സുപ്രീം കോടതിയും ജാമ്യം നിരസിച്ചു. ബിസിനസ് കാര്യങ്ങളില്‍ ജയിലില്‍ കിടന്ന് ബന്ധുക്കളെ ഫോണില്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.




പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സഹതടവുകാരനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത സംഭവത്തിലാണ് കേസ്. ജയില്‍ സന്ദര്‍ശനവേളയില്‍ ജില്ലാജഡ്ജി മുമ്പാകെ കരകുളം സ്വദേശി നസീറെന്ന തടവുകാരന്‍ നല്‍കിയ പരാതിയിലാണ് പൂജപ്പുര പോലീസ് നിഷാമിനും കൊലുസു ബിനുവെന്ന തടവുകാരനുമെതിരേ കേസെടുത്തത്. കൊലുസു ബിനു കോവളം കോവില്ലൂരില്‍ വീട്ടമ്മയെ തലക്കടിച്ച് ജീവച്ഛവമാക്കി ബലാല്‍സംഗം ചെയ്ത് സ്വര്‍ണ്ണക്കവര്‍ച്ച നടത്തുകയും യുവതിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം ശിക്ഷാ പ്രതിയുമാണ്.



നസീറിന്റെ കാലില്‍ ബിനു രണ്ട് മാസം മുന്‍പ് ചൂടുവെള്ളമൊഴിച്ചു. നസീറിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ജൂണ്‍ 24 നാണ് സംഭവമെന്നാണ് നസീറിന്റെ മൊഴി. ജയിലിലെ 12-ാം ബ്ലോക്കിലെ മേസ്തിരി (സീനിയര്‍ ശിക്ഷാ പ്രതിയായ തടവുകാരന്‍) യാണ് കൊലക്കേസ് പ്രതിയായ നസീര്‍. നിഷാമിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്താണ് ബിനു നസീറിന്റെ കാലില്‍ ചൂടുവെള്ളമൊഴിച്ചതെന്നാണ് ഇപ്പോഴത്തെ പരാതി. എന്നാല്‍, ജയില്‍ ബാര്‍ബര്‍ ഷോപ്പിലെ സാമഗ്രികള്‍ വൃത്തിയാക്കാന്‍ വച്ചിരുന്ന ചൂടുവെള്ളം കാലില്‍ വീണെന്നാണ് പൊള്ളലേറ്റ സമയത്ത് നസീര്‍ പറഞ്ഞത്. ഇത് ബിനുവിന്റെ കൈയില്‍ നിന്നും അബദ്ധത്തിന് സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയതെന്നാണ് നസീര്‍ പറയുന്നത്.


കഴിഞ്ഞയാഴ്ച അയ്യപ്പന്‍ എന്ന മറ്റൊരു പ്രതിയും നിഷാമുമായി തര്‍ക്കമുണ്ടായിരുന്നു. നസീറിനെ ആക്രമിക്കാനുള്ള ക്വട്ടേഷനെ സംബന്ധിച്ചായിരുന്നു തര്‍ക്കം. ഇതാണ് നിഷാമിന്റെ അടുപ്പക്കാരനായ ബിനു മനപ്പൂര്‍വം ആക്രമിച്ചതാണെന്ന പരാതി നല്‍കാന്‍ കാരണം. നിഷാമും നസീറുമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നതായും പോലീസിന് സംശയമുണ്ട്. ജയിലില്‍ അനധികൃത സൗകര്യങ്ങളൊരുക്കാന്‍ മേസ്തിരിയായ നസീര്‍ നിഷാമില്‍ നിന്നും പണം പറ്റിയത് സംബന്ധിച്ചാണ് തര്‍ക്കമെന്നാണ് സൂചന. നസീറിന്റെ പരാതിയിലെ ദുരൂഹതയും പോലീസ് അന്വേഷിക്കുന്നുണ്ട്.


വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലായിരുന്ന നിഷാമിനെ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചതായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

 

 all

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (12 minutes ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (28 minutes ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (54 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (1 hour ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (1 hour ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (1 hour ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (1 hour ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (2 hours ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (2 hours ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (11 hours ago)

Malayali Vartha Recommends