ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈക്കോയില്‍ ചുമതലയേറ്റു.... ജനറല്‍ മാനേജരായിട്ടാണ് സപ്ലൈകോയില്‍ നിയമനം

ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈക്കോയില്‍ ചുമതലയേറ്റു. സപ്ലൈകോയില്‍ ജനറല്‍ മാനേജരായിട്ടാണ് നിയമനം. മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീന്റെ മരണവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ നടത്തിയ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് സര്‍ക്കാര്‍ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്.
പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ല മജിസ്‌ട്രേറ്റിന്റെ കൂടി ചുമതലയുള്ള കളക്ടര്‍ പദവിയില്‍ നിയമിച്ചതിനെതിരെയായിരുന്നു വിവാദം. വിവാദം ശക്തമാകുന്നതിനിടെ ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കളക്ടറായി ചുമതലയേറ്റു.
എന്നാല്‍ വിമര്‍ശനങ്ങളും വിവാദങ്ങളും ശക്തിയാര്‍ജിച്ചതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. പിന്നീട് ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജരായി നിയമിക്കുകയായിരുന്നു.
അതേസമയം ശ്രീറാം വെങ്കിട്ടരാമന് സപ്ലൈകോയില്‍ നിയമനം നല്‍കിയത് മന്ത്രിസഭാ യോഗത്തിലും ചര്‍ച്ചയായി. മന്ത്രിസഭ യോഗത്തില്‍ ശ്രീറാമിന്റെ നിയമനത്തില്‍ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ എതിര്‍പ്പറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി , മന്ത്രിയുടെ നിലപാടില്‍ തന്റെ അതൃപ്തി അറിയിച്ചതോടെ ചര്‍ച്ചകള്‍ക്ക് അവസാനമായി.
"
https://www.facebook.com/Malayalivartha


























