Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

കഞ്ഞിക്കുഴി കഴിഞ്ഞാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് നാട്ടകം സിമന്റ് കവലയിൽ; ദിനംപ്രതി കുരുക്കിലായി വലയുന്നത് നിരവധി വാഹനങ്ങൾ, കാരണം ഇതാണ്

08 AUGUST 2022 12:02 PM IST
മലയാളി വാര്‍ത്ത

കഞ്ഞിക്കുഴിക്ക് പിന്നാലെ ഗതാഗത കുരുക്കിലമർന്ന് സിമന്റ് കവല. കഞ്ഞിക്കുഴി കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് നാട്ടകം സിമന്റ് കവലയിലാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇവിടെ ദിനംപ്രതി ഒട്ടേറെ വാഹനങ്ങളാണ് കുരുക്കിലകപ്പെട്ട് വലയുന്നത്. എംസി റോഡിൽ തന്നെ ഏറ്റവും ഗതാഗത തിരക്കേറിയ ഇവിടെ ഹോം ഗാർഡിനും സഹായത്തിന് എത്തുന്ന പൊലീസിനും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ് പലപ്പോഴും ഉരുവാകുന്നത്.

അങ്ങനെ റോഡിന് നടുവിൽ തന്നെ ബസ് സ്റ്റോപ്പും കൂടി ആകുമ്പോൾ ആംബുലൻസുകൾ ഉൾപ്പെടെ ഒട്ടധികം വാഹനങ്ങൾ ഈ കടമ്പ കടക്കാൻ മണിക്കൂർ പലതാവുകയാണ് ചെയ്യുക. ഗവ.കോളജ്, പോളിടെക്നിക്, സിമന്റ് ഫാക്ടറി ഉൾപ്പെടെ പാതയ്ക്ക് സമീപത്താണ് ഉള്ളത്. മൂന്ന് പ്രധാന റോഡുകളുടെ സംഗമ സ്ഥലമാണിത്. കോട്ടയത്ത് നിന്നു തിരുവല്ല ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾക്ക് പുറമേ പാറേച്ചാൽ ബൈപാസിൽ നിന്നു വാഹനങ്ങൾ എത്തുന്നതോടെ ജംക്‌ഷൻ നിശ്ചലമാകുകയാണ് ചെയ്യുക.

എന്നാൽ യാത്രക്കാരുടെ കൺഫ്യൂഷനാണ് പ്രധാന കാരണം എന്നത്. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് വേണ്ടി വ്യക്തമായ സൂചനാ ബോർഡ് പരിസരത്തെങ്ങും തന്നെ ഇല്ല. ഒരു പ്രധാന ബൈപാസ് റോഡ് വഴിയിലുണ്ടെന്ന അറിവ് സമീപത്തുള്ളവർക്കേ അറിയാൻ വഴിയുള്ളൂ എന്നതാണ്. തിരുവാതുക്കൽ –കുമരകം ഭാഗത്തേക്ക് ഓൺലൈൻ മാപ്പ് നോക്കി എത്തുന്നവർ ബൈപാസ് കവാടം ശ്രദ്ധിക്കാതെ കടന്ന് പോയി യു ടേൺ എടുത്ത് വീണ്ടും തിരിച്ചുവരുകയാണ് ചെയ്യുക.

കൂടാതെ വഴിക്ക് വീതിയില്ലെന്നതാണ് മറ്റൊരു കാരണം എന്നത്. തിരക്കേറിയ ജംക്‌ഷനിൽ നിന്ന് തന്നെ മറ്റൊരു പ്രധാന റോഡിലേക്കുള്ള ബൈപാസ് ആരംഭിക്കുന്നു. ഇതോടൊപ്പം തന്നെ അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർ വാഹനങ്ങൾ റോ‍ഡിലേക്ക് കയറ്റിയാണ് പാർക്ക് ചെയ്യുന്നത്. ഇത്തരത്തിൽ തിരക്കേറിയ റോ‍ഡിന് നടുവിൽ തന്നെയാണ് ചങ്ങനാശേരി ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ ആളുകളെ കയറ്റി ഇറക്കുമ്പോൾ തന്നെ പിന്നിലുണ്ടാകുന്നത് നീണ്ട നിരയാണ്. നിര തെറ്റിച്ച് വട്ടം വയ്ക്കാൻ നോക്കുന്നവർ ബ്ലോക്കിന്റെ നീളം കൂട്ടി സഹായിക്കുന്നു.

അതേസമയം ബൈപാസ് റോഡിലെ ജൂബിലി ഗേറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം എന്നത്. സ്വകാര്യ ബസുകൾക്ക് ബസ് ബേക്ക് ആവശ്യമായ സ്ഥലം കണ്ടെത്തിയാൽ ഗതാഗതം കുടുതൽ സുഗമമാകുകയും ചെയ്യുന്നതാണ്. റോഡിനു വീതി കൂട്ടുന്നതിലൂടെ തന്നെ ബൈപാസിലേക്ക് പോകേണ്ട വാഹനങ്ങൾക്ക് പ്രത്യേക ലൈൻ കൊടുക്കാൻ കഴിയും. ജംക്‌ഷനിൽ വ്യക്തമായ സൂചനാ ബോർഡുകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിക്കണം എന്നതും എടുത്തുപറയുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (11 minutes ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (27 minutes ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (53 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (59 minutes ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (1 hour ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (1 hour ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (1 hour ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (2 hours ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (2 hours ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (11 hours ago)

Malayali Vartha Recommends