ആലപ്പുഴയിൽ മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവം!!! വീട്ടുകാർ മുറ്റത്ത് കണ്ടത് ചോരയൊലിക്കുന്ന തല; അടുത്തുള്ള റെയിൽവെ ട്രാക്കിൽ തലയുടെ ഉടൽ കണ്ടെത്തി; അന്വേഷണത്തിനൊടുവിൽ സിസിടിവി ദൃശ്യങ്ങളിൽ റയിൽവെ ട്രാക്കിലൂടെ തലയും കടിച്ചെടുത്ത് ഓടുന്ന 'പ്രതിയെ' കണ്ടെത്തി

ആലപ്പുഴയിൽ മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. വീട് തുറന്ന വീട്ടുകാർ മുറ്റത്ത് കണ്ടത് നടുക്കുന്ന കാഴ്ച്ച. ചോരയൊലിക്കുന്ന തല മുറ്റത്ത് കിടക്കുന്നതാണ് വീട്ടുക്കാർ കണ്ടത്. ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പിൽ കൊണ്ടു വയ്ക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ മനസിലാക്കിയത് ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്ത് ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണിതെന്നാണ്.
നായ തല കടിച്ചെടുത്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയിൽ വ്യക്തമാണ്. തല കടിച്ചെടുത്ത് നായ വീടിന്റെ മുറ്റത്ത് കൊണ്ട് വയ്ക്കുകയായിരുന്നു. തലയുടെ ഉടൽ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തുകയുണ്ടായി. ഇലവൻകുളങ്ങര കിഴക്ക് റെയിൽവേ ലൈനിന് സമീപമാണ് മൃതദേഹം കണ്ടത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ട്രെയിൻ തട്ടി ഒരാൾ മരിച്ചത്. ഇയാളുടെ തലയാണ് തെരുവ് നായ്ക്കൾ കടിച്ചെടുത്തത്. തൊട്ടടുത്തുള്ള വീടിന് സമീപത്ത് കൊണ്ടു വച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് കരിയിലക്കുളങ്ങര പോലീസും ഹരിപ്പാട് പോലീസും.
https://www.facebook.com/Malayalivartha


























