ബന്ധുവീട്ടില്‍ പോകുന്നതിനിടെ കാറും ബൈക്കും കൂട്ടിയിടിച്ചു: 20 കാരന് ദാരുണാന്ത്യം

കാറും ബൈക്കും കൂട്ടിയിടിച്ച് 20 കാരന് ദാരുണാന്ത്യം. വയനാട് മീനങ്ങാടിക്ക് അടുത്ത് അപ്പാടാണ് അപകടം നടന്നത്. സംഭവത്തിൽ അമ്പലവയല്‍ കളത്തുവയല്‍ അമ്പലക്കുന്ന് കോളനിയിലെ രാജന്റെ മകന്‍ ആര്‍.രജ്ഞിത്ത് ( 20 ) ആണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ രഞ്ജിത്തിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൂന്നാനക്കുഴിയിലുള്ള ബന്ധുവീട്ടില്‍ പോകുന്നതിനിടെയായിരുന്നു അപകടം. സുൽത്താൻ ബത്തേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളിയാണ് രഞ്ജിത്ത്.
https://www.facebook.com/Malayalivartha


























