കേരളത്തിൽ വീണ്ടും മങ്കിപോക്‌സ് ലക്ഷണം; കണ്ണൂരില്‍ ഏഴുവയസുകാരി നിരീക്ഷണത്തില്‍

സംസ്ഥാനത്ത് വീണ്ടും മങ്കിപോക്‌സ്. മങ്കിപോക്‌സ് ലക്ഷണങ്ങളെ തുടര്‍ന്ന് ഏഴു വയസുകാരിയെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. വിദേശത്തുനിന്നും എത്തിയ കണ്ണൂർ സ്വദേശിനിയെ പരിയാരം ഗവ: മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി പെണ്‍കുട്ടി യുകെയില്‍ നിന്ന് മടങ്ങിയെത്തിയത്. തുടർന്ന് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേക ഐസേലേഷൻ മുറിയിൽ അഡ്മിറ്റ് ചെയ്തതു. കുട്ടിയുടെ സ്രവം എടുത്ത് പരിശോധനയ്ക്കായി അയച്ചു.
അതേസമയം കുട്ടിക്കൊപ്പം വിദേശത്ത് നിന്നെത്തിയ അച്ഛനും അമ്മയും നിരീക്ഷണത്തിലാണ്. നിലവിൽ മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു. എന്നാൽ കുട്ടിയായതിനാൽ പ്രത്യേക ശ്രദ്ധയോടെയാണ് പരിചരിക്കുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha


























