Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

പിണറായിക്കെതിരെ സിപിഎമ്മിലും പടയൊരുക്കം; അധികാരത്തില്‍ മാത്രമല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലും പിണറായിയെ ചോദ്യം ചെയ്യാന്‍ മറ്റൊരാളില്ലെന്ന നിലയിലേക്ക് വിജയന്‍ അധികാരം പിടിച്ചടക്കി

08 AUGUST 2022 01:50 PM IST
മലയാളി വാര്‍ത്ത

പിണറായി വിജയന്‍ എത്ര കാലം ഇത്തരത്തില്‍ മുഖ്യമന്ത്രി കസേരയില്‍ ഏകാധിപത്യശൈലിയുമായി മുന്നോട്ടുപോകും. പോളിറ്റ് ബ്യൂറോയിലും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിലും പിണറായി വിജയന്റെ സമീപത്തിനും ഭൈരശൈലിക്കുമെതിരെ കടുത്ത വിമര്‍ശനം ഉയരാന്‍ ഏറെക്കാലം ബാക്കിയുണ്ടാവില്ല. അധികാരത്തില്‍ മാത്രമല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലും പിണറായിയെ ചോദ്യം ചെയ്യാന്‍ മറ്റൊരാളില്ലെന്ന നിലയിലേക്ക് വിജയന്‍ അധികാരം പിടിച്ചടക്കിയിരിക്കുന്നുവെന്നത് ശരി. പക്ഷെ പാര്‍ട്ടിയെയും പ്രത്യയശാസ്ത്രത്തെയും അടിച്ചമര്‍ത്തി ഒരു കമ്യൂണിസ്റ്റേ നേതാവിനും ഏറെക്കാലം നിലനില്‍ക്കാനാവില്ല.

പിണറായിക്കു ചുറ്റും അഴിമതിക്കാരുടെയും കൊള്ളക്കാരുടെയും ഒരു അധോലോകം വളരുന്നതായി നിഷ്പക്ഷരായ പൊതു സമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു. ദൂബായി ആസ്ഥാനമായ വന്‍കിട മാഫിയയുടെ നിയന്ത്രണത്തിലാണ് കേരളത്തില്‍ പിണറായി വിജയന്‍ നടത്തിവരുന്ന ഭരണം എന്ന വസ്തുത പാര്‍ട്ടിയും തിരിച്ചറിഞ്ഞിരിക്കുന്നു. സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ കഴമ്പുണ്ടെന്ന ജനങ്ങളുടെ തിരിച്ചറിവ് പാര്‍ട്ടിയുടെ ഭാവിതന്നെ തരിപ്പണമാക്കുമെന്ന ബോധ്യം പാര്‍ട്ടിയുടെ തേഴേത്തട്ടിലേക്കും പടര്‍ന്നിരിക്കുന്നു. ഇഎംഎസ്, ഇകെ നായനാര്‍, ജ്യോതി ബസു, വിഎസ് അച്യുതാനന്ദന്‍ തുടങ്ങിയ
കമ്യൂണിസ്റ്റ് നേതാക്കളില്‍ നിന്ന് തികച്ചും വ്യത്യസ്തനായി തനി സ്റ്റാലിന്‍ ശൈലിയില്‍ പിണറായി ഭരണത്തിലും പാര്‍ട്ടിയും ഏകാധിപത്യം കുറിച്ചിരിക്കുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന സ്വര്‍ണക്കള്ളക്കടത്തിന്റെ തലങ്ങളേക്കാള്‍ അതിമാരകമായിരിക്കുന്നു രണ്ടാം പിറണായി സര്‍ക്കാരിന്റെ കാലത്ത് ഇതുമായി ബന്ധപ്പെട്ട സ്വപ്‌നാ സുരേഷ് പുറത്തുവിടുന്ന തെളിവുകള്‍. കേവലം ഒന്നോ രണ്ടോ സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ നല്‍കിയാല്‍ ഭരണം പിടിച്ചുനിറുത്താമെന്ന ധാരണയിലാണ് പിണറായി ഇപ്പോഴും ഭരണം മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരില്‍ ഏറെപ്പേരുടെയും പ്രകടനം ശരാശരി പഞ്ചായത്ത് പ്രസിഡന്റുമാരേക്കാള്‍ താഴെയാണെന്ന തിരിച്ചറിവ് ജനങ്ങളിലുണ്ട്. കോടിയേരി ബാലകൃഷ്ണന്‍, ഇപി ജയരാജന്‍, വിജയരാഘവന്‍ തുടങ്ങി ഒരു നിര നേതാക്കളെ ഒപ്പം നിറുത്തുമ്പോഴും മുന്‍നിരയിലെ വലിയൊരു വിഭാഗം പ്രഗത്ഭനേതാക്കളും പാര്‍ട്ടിക്കുള്ളില്‍ വിസ്മരിക്കപ്പെട്ടിരിക്കുന്നു.

പ്രഗത്ഭരുടെ നിരയില്‍ ഇടംപിടിച്ച തോമസ് ഐസക്, കെ.കെ. ശൈലജ, സുധാകരന്‍, എംഎ ബേബി ഉള്‍പ്പെടെ വലിയൊരു നിര നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ തമസ്‌കരിക്കപ്പെട്ടിരിക്കുന്നു. നിലവിലെ മന്ത്രിസഭയില്‍ ശൈലജ ഉള്‍പ്പെടെ പ്രഗത്ഭരെ പിണറായി മന്ത്രിസഭയിലും ഭരണത്തിലും ഒതുക്കിയതിനു പിന്നില്‍ പാര്‍ട്ടിയില്‍തന്നെ ശക്തമായ പ്രതിഷേധം ഏറെക്കാലമായുണ്ട്. തന്നെ ചോദ്യം ചെയ്യുകയോ തന്നെക്കാള്‍ ഭരണത്തില്‍ മികവു പുലര്‍ത്തുകയോ ചെയ്യുന്ന മറ്റൊരാളും ഭരണത്തില്‍ വേണ്ടെന്ന പിണറായുടെ നിലപാടാണ് പാര്‍ട്ടിതലത്തില്‍ വിമര്‍ശനത്തിന് ഇടയാക്കുന്നത്. സംസ്ഥാനത്തെ നാലു സിപിഎം മന്ത്രിമാരും രണ്ടു സിപിഐ മന്ത്രിമാരും ഭരണത്തില്‍ വട്ടപ്പൂജ്യമാണെന്ന് ഇടതുമുന്നണിയില്‍ മാത്രമല്ല പൊതുസമൂഹത്തിലും വിമര്‍ശനമുണ്ട്. പിടിപ്പുകേടും മണ്ടത്തരങ്ങളും അജ്ഞതയും മാത്രമുള്ള ഈ നിര മനമന്ത്രിമാര്‍ എംഎല്‍എ പദവിയില്‍ പോലും എത്താന്‍ യോഗ്യരല്ലെന്നതാണ് അനുഭവം തെളിയിക്കുന്നത്.

അധികാരത്തിന്റെ നിറുകയിലാണെങ്കിലും പിണറായി വിജയന്റെ ആരോഗ്യ നില ഏറെ മോശമാകുന്നതായാണ് സൂചനകള്‍. ഭരണത്തില്‍ ഇനിയൊരു ഊഴം പിണറായിക്കില്ലെന്നതു മാത്രമല്ല കേരളം കണ്ട ഏറ്റവും പരാജയപ്പെട്ട കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്ന ഖ്യതിയിലേക്ക് രണ്ടാം പിണറായി സര്‍ക്കാര്‍ നീങ്ങുകയാണ്. പിണറായി വിജയന്റെ കുടുംബത്തിന്റെ പ്രത്യേകിച്ച മകള്‍ വീണയുടെ സാമ്പത്തിക, ബിസിനസ് ഇടപാടുകളുമൊക്കെ കമ്യൂണിസ്റ്റ് പാരമ്പര്യത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണെന്ന് പൊതുജനം പറഞ്ഞുതുടങ്ങിയിരിക്കുന്നു. കെ കരുണാകരനെപ്പോലും നാണിപ്പിക്കും വിധം ആഢംബരവും അകമ്പടിയുമായി ജീവിക്കുന്ന പിണറായി വിജയന്റെ ധൂര്‍ത്തും ധിക്കാരസമീപവും പാര്‍ട്ടിയുടെ പാരമ്പര്യശൈലിക്കു വിരുദ്ധമാണ്. കോടികളുടെ കാറുകളും കോടികള്‍ മുടക്കിയ നിര്‍മിതിയും അനാവശ്യമായ പോലീസ് സുരക്ഷയുമൊക്കെയായി പിണറായി നടത്തുന്ന ധൂര്‍ത്തിന്റെ ശൈലിയെ പൊതുസമൂഹം അപ്പാടെ വെറുക്കുന്ന കാലമെത്തിയിരിക്കുന്നു.

സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങളെ നേരിടാന്‍ തയാറാവാതെ അധിക്ഷേപത്തിന്റെയും അവഗണനയുടെയും ശൈലിയില്‍ ഏറെക്കാലം പിണറായിക്ക് മുന്നോട്ടുപോകാനാവില്ല. സിപിഎമ്മിനുള്ളില്‍ പിണറായി വിരുദ്ധ ചേരി രൂപം കൊള്ളാന്‍ ഇനി ഏറെക്കാലം ബാക്കിയില്ല. പിണറായിക്കൊപ്പം പാറപോലെ നിലകൊള്ളുന്ന സിപിഎം കണ്ണൂര്‍ ലോബിയില്‍നിന്നുപോലും പിണറായി അവഗണിക്കപ്പെടുകയോ തള്ളപ്പെടുകയോ ചെയ്യുന്ന കാലം വിദൂരമല്ല. പാര്‍ട്ടിയുടെ തെക്കന്‍ലോബിയില്‍ ഇപ്പോള്‍തന്നെ പിണറായി വിരുദ്ധ ചേരി സിപിഎമ്മില്‍ രൂപം കൊണ്ടുകഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (12 minutes ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (28 minutes ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (54 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (1 hour ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (1 hour ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (1 hour ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (1 hour ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (2 hours ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (2 hours ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (11 hours ago)

Malayali Vartha Recommends