മൊഴി രേഖപ്പെടുത്തുന്നതിനിടെ കോടതി മുറിയിയിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ, ഭാര്യ വീട്ടിൽ നിന്ന് പൊക്കി പോലീസ്

കോടതി നടപടികൾക്കിടെ ചാടിപ്പോയ കുപ്രസിദ്ധ മോഷ്ട്ടാവിനെ ഭാര്യ വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് പെരിയാട്ടടുക്കം റിയാസിനെ മട്ടന്നൂർ മാലൂരിലെ ഭാര്യാ വീട്ടിൽ നിന്ന് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം 22 നാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കോടതി നടപടിക്കിടയിൽ ഇയാൾ ചാടിപ്പോയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിൽ ഇന്ന് പുലർച്ചെയാണ് പിടിയിലായത്. പ്രതി വീടിനുള്ളിലുണ്ടെന്ന് മനസിലാക്കിയ പൊലീസ് സംഘം വീട് വളഞ്ഞാണ് പിടികൂടിയത്. മണ്ടൂരിൽ നടന്ന ഒരു വാഹനമോഷണശ്രമക്കേസിൽ പഴയങ്ങാടി പൊലീസ് ചാർജ് ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ.
വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് കോടതിയിൽ കീഴടങ്ങിയതായിരുന്നു ഇയാൾ. കേസ് വിളിച്ച് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ പ്രതി കോടതി മുറിയിയിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. റിമാൻ്റ് ചെയ്യുമെന്ന് ഉറപ്പായതിനാലാണ് ഓടി രക്ഷപ്പെട്ടതാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha


























