Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

റീൽസ് കലിപ്പൻ്റെ ചതിക്കുഴിയിൽ വീണ സ്ത്രീകളോടും സഹതാപമില്ല: ശരിക്കും ആപ്പിലായത് വിനീതല്ല, ഫിൽറ്ററിട്ട ചുവന്ന ചുണ്ട് കണ്ട് മയങ്ങിയ കാന്താരി കിളികൾക്കാണ്: അഞ്‍ജു പാർവതി

08 AUGUST 2022 02:52 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ബലാത്സംഗ കേസിൽ ടിക് ടോക്ക് താരം ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പേരൂർ സ്വദേശി വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ വിനീതിന്റെ മുൻകാല വീഡിയോകൾ സോഷ്യൽ മീഡിയ കുത്തിപ്പൊക്കാൻ തുടങ്ങി. ഇപ്പോഴിതാ സൈബറിടങ്ങളിലെ ചതിക്കുഴികളിൽ സ്വന്തം കുഴിമാടം തോണ്ടുന്ന സ്ത്രീകളോട് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് അഞ്ജു പാര്‍വ്വതി.

അഞ്‍ജു പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

പറയാനുള്ളത് സൈബറിടങ്ങളിലെ ചതിക്കുഴികളിൽ സ്വന്തം കുഴിമാടം തോണ്ടുന്ന സ്ത്രീകളോട് മാത്രമാണ്. ഇന്നും കണ്ടു എൻ്റർടെയിൻമെൻ്റ് വല വിരിച്ച് സ്ത്രീകളെ കുരുക്കുന്ന ഒരു ചിലന്തിയെ കുറിച്ചുള്ള വാർത്ത . വാർത്തകളിലൊക്കെ സ്പഷ്ടമായി അയാൾ ചെയ്ത കുറ്റകൃത്യങ്ങളെ കുറിച്ച് റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും നെറ്റിസൺസ് അഡ്രസ്സ് ചെയ്തതത് അയാളുടെ ക്രൈമായിരുന്നില്ല; മറിച്ച് അയാളുടെ ഫിൽറ്ററിട്ട മുഖത്തെ കുറിച്ചായിരുന്നു. നോക്കു; അയാൾ ഉണ്ണി മുകുന്ദനെ പോലെ തന്നെയാണ് കാണാൻ യഥാർത്ഥത്തിലെന്നു കരുതുക. അങ്ങനെയെങ്കിൽ പോലും പെൺകുട്ടികളെ ചതിയിൽ കുരുക്കാൻ അയാൾക്ക് റൈറ്റ് ഉണ്ടോ? ഇല്ല! ക്രൈം ചെയ്യാൻ ഒരാളുടെ നിറമോ രൂപമോ അല്ലല്ലോ ഫാക്ടർ .നമ്മൾ ഗൗരവതരമായി ചർച്ച ചെയ്യേണ്ടത് സൈബറിടങ്ങളിൽ ചതിക്കുഴി കുഴിച്ച് കാത്തിരിക്കുന്ന ക്രിമിനൽസിനെ കുറിച്ചാണ്. അല്ലാതെ അവരുടെ സൗന്ദര്യത്തിലെ ഏറ്റക്കുറച്ചിലുകളല്ലാ.

ഇനി മറ്റൊന്ന്; റീൽസ് കലിപ്പൻ്റെ ചതിക്കുഴിയിൽ വീണുവെന്നു പറയപ്പെടുന്ന അമ്പതിലധികം സ്ത്രീകളോടും ഒട്ടും സഹതാപമില്ല.; പ്രത്യേകിച്ച് മുതിർന്ന വിവാഹിതരായ സ്ത്രീകളോട്. കാരണം സൈബറിടത്ത് ഓരോ സ്ത്രീയും സുരക്ഷിതരാവേണ്ടത് സ്വന്തം ബാധ്യതയാണ്; സ്വന്തം സുരക്ഷ എന്ന പൂട്ടും താക്കോലും കയ്യിൽ ഉള്ളിടത്തോളം ഏതൊരുവന്റെയും മോശം സമീപനങ്ങൾക്ക് തുടക്കത്തിൽ തന്നെ തടയിട്ടുകൂടേ പെണ്ണുങ്ങളേ? വർഷങ്ങൾക്കു മുമ്പ് മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ കാലത്ത് മിസ്ഡ് കാൾ ആയിരുന്നു ചതിക്കുഴി തീർത്തതെങ്കിൽ ഇന്ന് സോഷ്യൽ മീഡിയ വഴിയാണെന്ന് മാത്രം. എത്രയോ അനുഭവങ്ങൾ ദിനംപ്രതി വാർത്തകളിലൂടെ കണ്ടറിഞ്ഞിട്ടും പാഠം പഠിക്കാതെ അവറ്റകളുടെ വായിൽ ചെന്ന് നിന്ന് കൊടുക്കുന്നത് എന്തിനാണ്?

സൈബർ യുഗം ജനകീയമായി തുടങ്ങി 10-15 വർഷങ്ങൾ ആയിട്ടും , എത്രയോ ചതിക്കുഴിയുടെ അനുഭവകഥകൾ കണ്ടിട്ടും കേട്ടിട്ടും ഈ 2022 ലും വിവാഹിതരായ സ്ത്രീകൾ ( ഉന്നത വിദ്യാഭ്യാസവും നാഗരികമായ ചുറ്റുപാടിൽ ജീവിച്ചു വളർന്നവർ വരെ ) വലയിൽ കുരുങ്ങുന്നുവെന്ന് പറഞ്ഞ് വിലപിക്കുമ്പോൾ അവരോട് തോന്നുന്നത് അവജ്ഞ മാത്രം. കാരണം എന്നെ തല്ലേണ്ട ഞാൻ നന്നാവില്ല അമ്മാവായെന്ന ചിന്താഗതിയാണ് ഇവരിൽ പലർക്കും. അയാളെ സൂക്ഷിക്കുകയെന്ന മുന്നറിയിപ്പ് കിട്ടിയിട്ടുപ്പോലും കൂസാതെ ഫ്രോഡുകളോട് ചങ്ങാത്തം സ്ഥാപിച്ച്‌ വലയിൽ സ്വയം ചാടുന്നവരാണ് പിന്നീട് വിലപിക്കുന്നത്.

വിവാഹിതയായ ഒരുവളോട് സൗഹൃദഭാഷണത്തിനപ്പുറം വീഡിയോ കോളിനും സ്വകാര്യഭാഷണത്തിനും ക്ഷണിക്കുന്ന ഏതൊരാളിന്റെയും മനസ്സ് പുണ്യാളന്റേതല്ലായെന്നു തിരിച്ചറിയുക. അവന്റെ മുന്നിൽ നിങ്ങൾ ഭർത്താവിനെ ചതിക്കുന്ന,ഭർത്താവറിയാതെ സ്വകാര്യചാറ്റിനു മുതിരുന്ന വെറുമൊരു ഭോഗവസ്തുവായ പെണ്ണ് മാത്രമാണ്. ബസ് സ്റ്റാൻഡ് ശാന്തയുടെ വില മാത്രമേ നിങ്ങൾക്ക് അവൻ നല്കുന്നുള്ളൂ. അങ്ങനൊരു പെണ്ണിനെ ചതിക്കാൻ അവനൊരു മനസാക്ഷിക്കുത്തും ഉണ്ടാവേണ്ടതില്ല. കാരണം ഇന്ന് ഭർത്താവിനെ ചതിക്കുന്ന നിങ്ങൾ നാളെ അവനെയും വിട്ട് പുതിയ മേച്ചിൽപ്പുറം തേടുമെന്ന അടയാളപ്പെടുത്തൽ അവനുണ്ടായി കഴിഞ്ഞിരിക്കുന്നു.

ശരിക്കും പറ്റിച്ചത് ആപ്പല്ല! ആപ്പിലായത് വിനീതുമല്ല. ഫിൽറ്ററിട്ട ചുവന്ന ചുണ്ട് കണ്ട് റീൽസൻ്റെ കൂട്ടിലേയ്ക്ക് പറന്നു കയറിയ കാന്താരി കിളികൾക്കാണ്. ഒരാളുടെ ജീവിതവും ഔചിത്യ ബോധവും ധാര്‍മ്മിക ചിന്തകളുമെല്ലാം ഒരു സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനിന്റെ ഇത്തിരി ചതുരത്തിലേക്ക് ചുരുങ്ങപ്പെടേണ്ട ഒന്നല്ല എന്ന് ഇനിയെന്ന് മനസ്സിലാക്കാനാണ്? ന്യൂ ജെൻ നവോത്ഥാന -പുരോഗമനകാലത്തിനു മുന്നേ ജനിച്ചതുക്കൊണ്ടും റീൽസ് - ഫിൽറ്റർ - ഇൻസ്റ്റാ കലിപ്പൻ - കാന്താരി - യൂട്യൂബ് - ടിക് ടോക് അൽഗുലുത്തുകൾ പ്രചാരമാവുന്നതിനും മുന്നേ ജീവിച്ച പ്രണയവസന്തമായതിനാലും കാട്ടുകോഴിയെന്ന പേര് മാത്രം നേടാൻ വിധിക്കപ്പെട്ട ഹതഭാഗ്യൻ അപ്പിഹിപ്പിയെ സ്മരിച്ചുകൊണ്ട് ഇത് പോസ്റ്റുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (11 minutes ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (27 minutes ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (53 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (59 minutes ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (1 hour ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (1 hour ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (1 hour ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (2 hours ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (2 hours ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (2 hours ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (11 hours ago)

Malayali Vartha Recommends