Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതിയായ ബംഗാള്‍ സ്വദേശി മനോരമയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വലിച്ചിഴച്ച് മതിലിനരികിലെത്തിച്ചു... തൊട്ടടുത്ത വീടിന്റെ സണ്‍ഷേഡില്‍ ഇറങ്ങി നിന്ന് മൃതദേഹം വളപ്പിലേക്കിട്ടു, തുടര്‍ന്ന് വലിച്ചിഴച്ച് കിണറ്റിനരികിലേക്ക്.....സിസിടിവി ദൃശ്യങ്ങള്‍ വലയിലാക്കി ആദം അലിയെ....

09 AUGUST 2022 08:04 AM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയിൽ...

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്

കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതിയായ ബംഗാള്‍ സ്വദേശി മനോരമയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വലിച്ചിഴച്ച് മതിലിനരികിലെത്തിച്ചു... തൊട്ടടുത്ത വീടിന്റെ സണ്‍ഷേഡില്‍ ഇറങ്ങി നിന്ന് മൃതദേഹം വളപ്പിലേക്കിട്ടു, തുടര്‍ന്ന് വലിച്ചിഴച്ച് കിണറ്റിനരികില്‍ കൊണ്ടുപോയശേഷം കഴുത്തിലും കാലിലും തുണി കൂട്ടിക്കെട്ടി കിണറ്റിലേക്കിട്ടു, സിസിടിവി ദൃശ്യങ്ങള്‍ വലയിലാക്കി ആദം അലിയെ.... 

മനോരമ പുറത്തേക്കു പോകാനായി തുടങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് പോലീസ് കരുതുന്നത്. തുണികള്‍ തയ്ക്കാനായും മറ്റും പുറത്തുപോകാനുള്ളതിനാലാണ് ഭര്‍ത്താവിനൊപ്പം മനോരമ പോയില്ല.

 

കെട്ടിടനിര്‍മാണത്തൊഴിലാളികള്‍ക്ക് പാചകത്തിനും മറ്റും വേണ്ടി വെള്ളം എടുത്തിരുന്നത് മനോരമയുടെ വീട്ടില്‍നിന്നാണ്. പണി നടക്കുന്ന വീടിനു മുകളില്‍ നിന്ന് നോക്കിയാല്‍ മനോരമയുടെ വീടിനുചുറ്റും കാണാം. ദിനരാജ് പുറത്തുപോയതോടെ മനോരമ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നറിഞ്ഞിട്ടാകാം ആദം അലി എത്തിയതെന്നാണ് പോലീസ് നിഗമനം.

പ്രധാന പ്രതി ബംഗാള്‍ സ്വദേശി ആദം അലി(21) പിടിയിലായി. ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍.പി.എഫാണ് ഇയാളെ പിടികൂടിയത്. കൊലപാതകത്തില്‍ ഇയാളുടെ പങ്ക് വ്യക്തമാകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിനു ലഭ്യമായിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെയാണ് കേശവദാസപുരം മോസ്‌ക് ലെയ്ന്‍ രക്ഷാപുരി റോഡ് മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ(68) കൊല്ലപ്പെട്ടത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.

 



മനോരമയുടെ വീടിന്റെ തൊട്ടടുത്തായി കെട്ടിടനിര്‍മാണ ജോലിക്കെത്തിയതാണ് ആദം അലി. ഇയാള്‍ മൃതദേഹം തൊട്ടടുത്ത ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കൊണ്ടിടുന്ന ദൃശ്യങ്ങളാണ് പോലീസിനു കിട്ടിയത്. സമീപമുള്ള മറ്റൊരു വീട്ടിലേതാണ് സി.സി.ടി.വി. ദൃശ്യങ്ങള്‍. മൃതദേഹം കിണറ്റിലിട്ട ശേഷം അലി തൊട്ടുസമീപത്തെ വീടുകളിലേക്കും പണി നടക്കുന്ന കെട്ടിടത്തിനു മുകളിലേക്കും നോക്കുന്നുണ്ട്. അലിയെ മാത്രമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സി.സി.ടി.വി.യുള്ള വീട്ടിലും ആള്‍ത്താമസമില്ല. അലിയോടൊപ്പം ജോലിചെയ്തിരുന്ന നാലു തൊഴിലാളികളെ പോലീസ് ചോദ്യംചെയ്തു വരുന്നു.

ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ദേഷ്യം വന്നപ്പോള്‍ സമീപത്തെ വീട്ടിലെ സ്ത്രീയെ കൊലപ്പെടുത്തിയെന്ന് അലി പറഞ്ഞിരുന്നതായാണ് ഇവരുടെ മൊഴി. തുടര്‍ന്നാണ് അലി സംസ്ഥാനം വിട്ടത്. ആദം അലിയുടെ കൈവശം മൊബൈല്‍ഫോണ്‍ ഇല്ലായിരുന്നു.

ഷാഡോ പോലീസിന്റെയും അന്വേഷണ സംഘത്തിന്റെയും നേതൃത്വത്തില്‍ ഇന്നലെ തമ്പാനൂരിലെ റെയില്‍വേ സ്റ്റേഷനിലെയും ബസ് സ്റ്റാന്‍ഡിലെയും സമീപ സ്ഥലങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇതില്‍നിന്ന് ഇയാള്‍ ഞായറാഴ്ച വൈകീട്ട് റെയില്‍വേ സ്റ്റേഷനിലെത്തിയെന്നു കണ്ടെത്തി. ഉടന്‍തന്നെ റെയില്‍വേ പോലീസിനും ആര്‍.പി.എഫിനും പ്രതിയുടെ ചിത്രം സഹിതം വിവരം നല്‍കിയതോടെയാണ് ഇയാള്‍ വലയിലായത്. ഇന്നലെ രാവിലെ മുതല്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ ഇടപെടലുകളാണ് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടാനായത്.

ഞായറാഴ്ച അഞ്ചു മണിക്കുള്ള ചൈന്നെ എക്സ്പ്രസിലാണ് അലി ചെന്നൈയിലേക്കുപോയത്. ഇവിടെനിന്നു തിങ്കളാഴ്ച രാത്രി പുറപ്പെടേണ്ട ഹൗറ എക്സ്പ്രസില്‍ പോകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ആര്‍.പി.എഫ്. നടത്തിയ പരിശോധനയില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇയാള്‍ പിടിയിലാവുകയായിരുന്നു.തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെന്നൈയിലേക്കു തിരിച്ചു. ഇന്ന് പ്രതിയുമായി തിരിച്ചെത്തും.


അതേസമയം മനോരമയെ കൊന്നത് കഴുത്ത് ഞെരിച്ചാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് മൃതദേഹം കിണറ്റിലിടുകയായിരുന്നു. കാലില്‍ കട്ടകെട്ടി മൃതദേഹം മതിലിനുമുകളിലൂടെ അടുത്ത വീട്ടുവളപ്പിലെ കിണറ്റിലേക്ക് ഇടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു.

മാലയും വളകളുമടക്കം ആറുപവനോളം ആഭരണങ്ങള്‍ മോഷണം പോയി. സ്വര്‍ണം മോഷ്ടിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം. വീട്ടിലുണ്ടായിരുന്ന അരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാര്‍ കണ്ടെത്തി. മനോരമയുടെ ഭര്‍ത്താവ് ദിനരാജിന്റെ പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്ന പണം പിന്നീട് കണ്ടെത്തി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (6 minutes ago)

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (20 minutes ago)

ഗൾഫ് രാജ്യങ്ങളിലേക്കും യു.എസ്, ബെൽജിയം എന്നിവിടങ്ങളിലേക്കുമുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ഔദ്യോ​ഗിക പര്യടനത്തിന് ഇന്ന് തുടക്കമാവും...  (51 minutes ago)

സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ നിന്നു ഉടമയറിയാതെ, കൂട്ടുകാരിക്ക് പണയം വെയ്ക്കാൻ നൽകിയ 70 പവൻ സ്വർണം തിരികെ കിട്ടിയില്ല.... ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരികളിലൊരാൾ മരിച്ചു...മറ്റൊരാൾ ​ഗുരുതരാവസ്ഥയി  (1 hour ago)

സ്വത്തു തർക്കത്തിനൊടുവിൽ.... സഹോദരനെ വെട്ടിക്കൊലപ്പെടുത്തി...  (1 hour ago)

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (1 hour ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (1 hour ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (2 hours ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (2 hours ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (2 hours ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (3 hours ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (3 hours ago)

Malayali Vartha Recommends