അടിച്ച് കരണക്കുറ്റി പൊട്ടിക്കണം, അണപ്പല്ല് പൊഴിക്കണം; ജലീല്‍ വീണ്ടും എയറിൽ
ആസാദ് കശ്മീരെന്ന പരാമർശത്തിലെ ആസാദ് ഇൻവെർട്ടഡ് കോമയിലായിട്ടും അർത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്ന് ഇന്നലെ രാവിലെ പ്രതികരിച്ച കെടി ജലീൽ വൈകുന്നേരത്തോടെ മലക്കം മറിഞ്ഞിരുന്നു.
എന്നാൽ ഇതിനു പിന്നാലെ ആസാദി കാശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ സി പി ഐ എം എം എല്‍ എയും മുന്‍ മന്ത്രി.യുമായ കെ ടി ജലീലിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. ജലീലിന്റെത് രാജ്യദ്രോഹമാണ് എന്നും ജലീലിന്റെ കരണം അടിച്ച് പൊട്ടിക്കണം എന്നും ജയശങ്കര്‍ പറഞ്ഞു.
അതേസമയം അദ്ദേഹം പറഞ്ഞത് തികച്ചും തെറ്റായിരുന്നു എന്ന് മാത്രമല്ല, ദുര്‍വ്യാഖ്യാനത്തിന്റെ പ്രശ്നമില്ലല്ലോ. മാത്രമല്ല അദ്ദേഹം എഴുതിയത് വളരെ വ്യക്തമാണ്. ഇത് വെറും ആസാദി കാശ്മീരിന്റെ മാത്രം പ്രശ്നമല്ലല്ലോ. 1947 ല്‍ ബ്രിട്ടീഷുകാര്‍ കാശ്മീരിനെ രണ്ടായി വിഭജിച്ചു. ഒന്ന് പാകിസ്ഥാന് കൊടുത്തു. മറ്റൊന്ന് ഇന്ത്യയ്ക്കും കൊടുത്തു. രണ്ട് കൂട്ടര്‍ക്കും സ്വയം നിര്‍ണയാവകാശം നല്കി എന്നൊക്കെയുള്ള വലിയ ചരിത്രപരമായ കണ്ടുപിടുത്തങ്ങള്‍ അദ്ദേഹം നടത്തി എന്നും, വലിയ ചരിത്രപരമായ കണ്ടെത്തല്‍ അദ്ദേഹം നടത്തിഎന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha