ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ ചര്‍ച്ച നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ ചര്‍ച്ച നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഷയം ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുമെന്നും കാനം .
ലോകായുക്തയുടെ അധികാരം കവരുന്ന ഓര്‍ഡിനന്‍സിനെതിരെ സിപിഐ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ സിപിഎമ്മുമായി സമവായത്തിലെത്താനായി സിപിഐ പിന്നീട് തീരുമാനിച്ചു. നിയമസഭ ചേരുന്നതിനുമുമ്പ് ഇക്കാര്യം ചര്‍ച്ച ചെയ്ത് ധാരണയിലെത്താനൊരുങ്ങുകയാണ്.
ഓര്‍ഡിനന്‍സില്‍ ഭേദഗതി നിര്‍ദേശിക്കാനാണ് സിപിഐ നിലവില്‍ ആലോചിക്കുന്നത്. പൊതുപ്രവര്‍ത്തകര്‍ അഴിമതി ചെയ്തതായി തെളിഞ്ഞാല്‍ അവരെ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്ന ലോകായുക്തയുടെ 14-ാം വകുപ്പ് എടുത്ത് കളയുന്നതാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്.
ലോകായുക്തയുടെ തീര്‍പ്പ് പരിശോധിക്കാന്‍ സര്‍ക്കാരിനു അധികാരം നല്‍കുന്നതാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. എന്നാല്‍ പൊതുപ്രവര്‍ത്തകരുടെ നിയമനാധികാരി ലോകായുക്ത വിധിക്കെതിരെയുള്ള അപ്പീല്‍ കേള്‍ക്കുക എന്ന ഭേദഗതിക്ക് പകരം സ്വതന്ത്രമായ ഉന്നതാധികാര സമിതിയെ ഇതിനായി നിയോഗിക്കാനാണ് സിപിഐ നിര്‍ദേശം. ചുരുക്കത്തില്‍ സിപിഐ മുന്നോട്ടു വച്ച ഭേദഗതിയും ലോകായുക്തയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണ്. എന്നാല്‍ സിപിഐ നിര്‍ദേശം സിപിഎം അംഗീകരിക്കുമോ എന്ന് ഇനിയും വ്യക്തമായിട്ടില്ല.
"
https://www.facebook.com/Malayalivartha
























