'രാഷ്ട്രനിര്‍മ്മാണത്തിലും സ്വാതന്ത്ര്യ സമരത്തിലും നെഹ്രു നല്‍കിയ സംഭാവനകളെ സംഘപരിവാര്‍ തമസ്ക്കരിക്കാന്‍ ശ്രമിക്കുന്നു എന്ന് മനസിലായപ്പോഴാണ് ഒരിക്കല്‍ ഒറ്റുകാരനെന്ന് അവര്‍ വിളിച്ച നെഹ്രുവിനെ അംഗീകരിക്കാനും അവര്‍ നിര്‍ബന്ധിതരായത്. ചരിത്രത്തില്‍ തങ്ങള്‍ കാണിച്ച വിഡ്ഢിത്തത്തെ മറന്ന് ദേശീയപതാക പിടിച്ചു നില്‍ക്കുന്ന നെഹ്രുവിന്റെ ചിത്രം ലജ്ജയേതുമില്ലാതെ അവര്‍ പ്രൊഫൈല്‍ പടമാക്കി അഭിമാനിക്കുന്നു... വൈറലായി കുറിപ്പ്

സ്വാതന്ത്ര്യ ദിനത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കേരളത്തിലേതടക്കമുള്ള സംസ്ഥാനങ്ങളിലെ ദിനപത്രങ്ങളില്‍ നല്‍കിയ മുന്‍പേജ് പരസ്യം വലിയ രീതിയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. നെഹ്രുവിനെയും ഗാന്ധിജിയെയും തമസ്ക്കരിക്കാനുള്ള നീക്കങ്ങള്‍ക്കിടെ നല്‍കിയ ഈ പരസ്യത്തിന് അതുകൊണ്ട് തന്നെ വളരെ പ്രസക്തിയുണ്ടെന്ന് വ്യക്തമാക്കുകയാണ് ബിനുകുമാർ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സ്വാതന്ത്ര്യ ദിനത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കേരളത്തിലേതടക്കമുള്ള സംസ്ഥാനങ്ങളിലെ ദിനപത്രങ്ങളില്‍ നല്‍കിയ മുന്‍പേജ് പരസ്യമാണിത്. നെഹ്രുവിനെയും ഗാന്ധിജിയെയും തമസ്ക്കരിക്കാനുള്ള നീക്കങ്ങള്‍ക്കിടെ നല്‍കിയ ഈ പരസ്യത്തിന് അതുകൊണ്ട് തന്നെ വളരെ പ്രസക്തിയുണ്ടു താനും. "അങ്ങ് ആയിരം വര്‍ഷം ജീവിച്ചിരിക്കട്ടെ. അങ്ങ് ജീവിച്ചിരിക്കുന്ന ഓരോ വര്‍ഷത്തിനും ആയിരം ദിവസങ്ങളുണ്ടാവട്ടെ" ഇത് നെഹ്രുവിന്റെ 74ാം പിറന്നാളിന് സിപിഐ നേതാവായിരുന്ന എസ് എ ഡാങ്കേ നല്‍കിയ പിറന്നാള്‍ ആശംസാ സന്ദേശമായിരുന്നു. ഇത് ഒരു ഉറുദു കവിതാ ശകലമാണ്. ഇന്ത്യാ ചൈനാ യുദ്ധത്തിന് ശേഷം രാഷ്ട്രീയമായും വ്യക്തിപരമായും ആകെ തകര്‍ന്ന് ആരോഗ്യവും ക്ഷയിച്ച അവസ്ഥയിലായിരുന്നു നെഹ്റു. അത്തരം ഒരു അവസ്ഥയിലാണ് ഡാങ്കേയുടെ ഈ സന്ദേശം. ചൈനീസ് ആക്രമണ സമയത്ത് സര്‍ക്കാരിനെ പരസ്യമായി പിന്തുണച്ചു മുന്നോട്ടു വന്ന നേതാക്കളില്‍ ഒരാളായിരുന്നു ഡാങ്കേ.
അദ്ദേഹത്തിന്റെ പിന്തുണ മാവോയ്ക് ആയിരുന്നില്ല, നെഹ്രുവിനായിരുന്നു. എന്നാല്‍ ഈ പിറന്നാള്‍ സന്ദേശത്തിന്റെ ഉദ്ദേശശുദ്ധിയെ പോലും ആക്രമിക്കാനാണ് പാര്‍ട്ടിയിലെ ഡാങ്കേ-നെഹ്രു വിരുദ്ധര്‍ ശ്രമിച്ചത്. ഓര്‍ത്തു നോക്കുക, സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യമുള്ളയാളും സോഷ്യലിസ്റ്റ് പുരോഗമന ചിന്താഗതി പുലര്‍ത്തിയിരുന്നയാളും സ്വാതന്ത്ര്യാനന്തരം ഒരു രാജ്യത്തെ കെട്ടിപ്പടുക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചയാളുമായ നെഹ്രുവിന്, അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അദ്ദേഹം തളര്‍ന്നിരിക്കുന്ന വേളയില്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവ് നല്‍കിയ പിറന്നാള്‍ സന്ദേശം പോലും ചൈനാ പക്ഷപാതികള്‍ ആയുധമാക്കി. ഡാങ്കേയ്ക്ക് എതിരെ പിന്നെയും ഒരു വെടിമരുന്ന് എതിരാളികള്‍ കരുതി വച്ചിരുന്നു. മീററ്റ് ഗൂഢാലോചന കേസില്‍ പ്രതിയായ അദ്ദേഹം കേസില്‍ നിന്ന് ഒഴിവാകുവാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷിച്ചു കൊണ്ട് എഴുതി എന്ന പേരില്‍ ഒരു വ്യാജ കത്ത് പാര്‍ട്ടിയിലെ ചൈനാപക്ഷപാതികള്‍ പ്രചരിപ്പിച്ചു. എതിരാളിയെ വ്യാജ ആരോപണങ്ങളില്‍ കുടുക്കി ഒതുക്കുക!
സംസ്കൃതത്തിലും ഭാരതീയ ദര്‍ശനങ്ങളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന എസ് എ ഡാങ്കേക്ക് ഇന്ത്യക്ക് ചേരുന്ന കമ്മ്യൂണിസത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ചൈനയുടെ കടന്നുകയറ്റം മാത്രമല്ല സ്റ്റാലിന്റെ കൊലപാതക ഭരണത്തെയും ഡാങ്കെ എതിര്‍ത്തു. റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20 ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്റ്റാലിന്‍ നടത്തിയ കൊടും ക്രൂരതകള്‍ സംബന്ധിച്ച് ക്രൂഷ്ചേവ് നടത്തിയ വെളിപ്പെടുത്തലുകള്‍ ചരിത്രപ്രസിദ്ധമാണ്. ഇന്ത്യക്ക് ചേരുന്നത് ഇത്തരത്തിലൊരു കമ്മ്യൂണിസമല്ല എന്ന ഉത്തമ ബോധ്യമുള്ളവരായിരുന്നു അന്ന് ഡാങ്കേയും സിപിഐയില്‍ അദ്ദേഹത്തെ പിന്തുണച്ചവരും.
സ്റ്റാലിന്റെ കൊടുംക്രൂരതകളെ ന്യായീകരിച്ച 32 പേര്‍ പിന്നീട് പാര്‍ട്ടിയില്‍ നിന്നും ഇറങ്ങിപ്പോയി സിപിഐ (എം) രൂപീകരിച്ചു. എത്രയൊക്കെ കൊലപാതകം ചെയ്താലും റഷ്യയെ റഷ്യയാക്കിയത് സ്റ്റാലിനാണ് എന്നായിരുന്നു അവരുടെ വാദം. ഗുജറാത്ത് കൂട്ടക്കൊല നടത്തിയെങ്കിലെന്ത് മോദി ഗുജറാത്തിനെ രാജ്യത്തെ വികസിത സംസ്ഥാനമാക്കിയില്ലേ എന്ന് ചോദിക്കുന്നത് പോലെ.
സ്റ്റാലിന്‍വിരുദ്ധവല്‍ക്കരണം നടത്തിയാല്‍ മാത്രമേ കമ്മ്യൂണിസത്തിന് നിലനില്‍പ്പുള്ളു എന്ന് തിരിച്ചറിഞ്ഞ ഡാങ്കേയും കൂട്ടരുമായിരുന്നു ശരിയെന്ന് പില്‍ക്കാലത്ത് സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും തകര്‍ന്നു വീണപ്പോള്‍ തെളിഞ്ഞു. അപ്പോഴും ചിലര്‍ ഇരുമ്പുമറയുടെ തുരുമ്പ് പിടിച്ച തുണ്ടിലും പൊളിഞ്ഞു വീണ ബെര്‍ലിന്‍ മതിലിന്റെ കഷണത്തിലും പ്രതീക്ഷ വച്ചു പുലര്‍ത്തി. അവര്‍ക്ക് അന്നും നേരം വെളുത്തില്ല ഇതു വരെയും നേരം വെളുത്തിട്ടില്ല. രാഷ്ട്രനിര്‍മ്മാണത്തിലും സ്വാതന്ത്ര്യ സമരത്തിലും നെഹ്രു നല്‍കിയ സംഭാവനകളെ സംഘപരിവാര്‍ തമസ്ക്കരിക്കാന്‍ ശ്രമിക്കുന്നു എന്ന് മനസിലായപ്പോഴാണ് ഒരിക്കല്‍ ഒറ്റുകാരനെന്ന് അവര്‍ വിളിച്ച നെഹ്രുവിനെ അംഗീകരിക്കാനും അവര്‍ നിര്‍ബന്ധിതരായത്. ചരിത്രത്തില്‍ തങ്ങള്‍ കാണിച്ച വിഡ്ഢിത്തത്തെ മറന്ന് ദേശീയപതാക പിടിച്ചു നില്‍ക്കുന്ന നെഹ്രുവിന്റെ ചിത്രം ലജ്ജയേതുമില്ലാതെ അവര്‍ പ്രൊഫൈല്‍ പടമാക്കി അഭിമാനിക്കുന്നു!
ഡാങ്കേയും നെഹ്രുവുമായിരുന്നു ശരിയെന്ന് ഇനിയെങ്കിലും അംഗീകരിക്കുമോ?
https://www.facebook.com/Malayalivartha
























