മാതാപിതാക്കൾ കഞ്ചാവ് കേസിൽ പ്രതികൾ: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പിതാവില്‍ നിന്ന് കഞ്ചാവ് വാങ്ങാനെത്തിയ വിദ്യാർത്ഥികളും, പിതാവിന്റെ സുഹൃത്തുക്കളും കൂട്ടബലാത്സംഗത്തിനിരയാക്കി:- നടുക്കുന്ന സംഭവം തൃശൂരിൽ
പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സം ചെയ്ത് പിതാവിന്റെ സുഹൃത്തുക്കള്‍. തൃശൂര്‍ വടക്കേക്കാടിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ പൊന്നാനി സ്വദേശി ഷാഫി അറസ്റ്റിലായി. രണ്ട് പേര്‍ക്കായി പൊലീസ് അന്വേഷണമാരംഭിച്ചു. സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് വിദ്യാര്‍ത്ഥിനി വിവരം പുറത്തു പറഞ്ഞത്.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതോടെയാണ് സ്കൂള്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തിയത്. രണ്ട് മാസം മുമ്പാണ് പെൺകുട്ടിയുടെ വീട്ടിൽ വച്ച് കൈകള്‍ കെട്ടിയിട്ട് കൂട്ട ബലാത്സംഗം നടന്നത്.
മെയ് മാസം ട്യൂഷന് സെന്ററില്‍ വച്ചും പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. കുട്ടിയുടെ പിതാവും മാതാവും കഞ്ചാവ് വില്‍പ്പനയ്ക്ക് പൊലീസ് പിടികൂടിയ പ്രതികളാണ്. പിതാവില്‍ നിന്ന് കഞ്ചാവ് വാങ്ങാനെത്തിയവരാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് നല്കുന്ന വിവരം.
https://www.facebook.com/Malayalivartha