കുടുംബ വഴക്ക് ആളിക്കത്തിയതോടെ ഭർത്താവിന്റെ കൊടുംക്രൂരത; ഭാര്യയെ പിതാവിന്റെ മുന്നിലിട്ട് വെട്ടി നുറുക്കി; കോപം അടങ്ങാതെ ഭാര്യ പിതാവിനെയും വെട്ടി; ശരീരമാസകലം വെട്ടേറ്റ 25ക്കാരി മരണത്തിന് കീഴടങ്ങി; പ്രതി ഒളിവിൽ

കുടുംബ വഴക്ക് ആളിക്കത്തിയതോടെ അത് അവസാനിച്ചത് കൊലപാതകത്തിൽ. തളിക്കുളം നമ്പിക്കടവിലാണ് അരുംകൊല നടന്നിരിക്കുന്നത്. വഴക്കിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കാട്ടൂർ സ്വദേശി അഷിത (25) ആണ് മരിച്ചത്. അഷിതയുടെ പിതാവിനും വെട്ടേറ്റു. ഭർത്താവ് മുഹമ്മദ് ആസിഫ് ഒളിവിൽ പോയിരിക്കുകയാണ്.
ശനിയാഴ്ചയായിരുന്നു ആസിഫ് അഷിതയേയും അഷിതയുടെ പിതാവ് നൂറുദ്ദീ(55)നേയും വെട്ടി പരുക്കേൽപ്പിച്ചത്. നൂറുദ്ദീന് തലയ്ക്കും അഷിതയ്ക്ക് ശരീരമാസകലവും വെട്ടേറ്റിരുന്നു. അതീവഗുരുതരവാസ്ഥയിലായ അഷിതയെ തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിച്ചു . പക്ഷേ ഇന്ന് അഷിത മരണത്തിന് കീഴടങ്ങി.
https://www.facebook.com/Malayalivartha
























