ഭർത്താവിന്റെ വിയോഗ വാർത്ത താങ്ങാനായില്ല! ഭാര്യ ആസിഡ് കുടിച്ചു ജീവനൊടുക്കി... നടുക്കം വിട്ടുമാറാതെ ആര്യനാട്..

വളരെ ഞെട്ടിക്കുന്ന സംഭവമാണ് ആര്യനാട് നിന്നും പുറത്ത് വരുന്നത്. ഭർത്താവിന്റെ വിയോഗ വാർത്ത താങ്ങാനാകാതെ ഭാര്യയും ജീവനൊടുക്കി. സംഭവത്തിൽ നാട്ടുകാരും ഞെട്ടിയിരിക്കുകയാണ്. പരുത്തിക്കുഴി രാജേഷ് ഭവനിൽ എം.എൻ.രാജേഷ്(38), ഭാര്യ അപർണ(25) എന്നിവരാണ് മരിച്ചത്. രാജേഷിനെ ഇന്നലെ രാവിലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെൽഡിങ് ജോലിക്കാരനായ രാജേഷിനെ കാണാതായതോടെ സുഹൃത്തുക്കൾ രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. കുടുംബവഴക്കിനെ തുടർന്ന് രാജേഷിന്റെ വീടിന് സമീപം കുടുംബത്തോടൊപ്പം ആണ് അപർണ ഏതാനും ദിവസമായി താമസിച്ചത്. കഴിഞ്ഞ ദിവസം രാജേഷ് അപർണയെ കൂട്ടിക്കൊണ്ട് വരാൻ ചെന്നിരുന്നതായും പൊലീസ് അറിയിച്ചു. ഭർത്താവിന്റെ മരണ വിവരം അറിഞ്ഞതോടെ ഭാര്യ ആസിഡ് കുടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
https://www.facebook.com/Malayalivartha























