തെളിവെടുപ്പ് തുടരുന്നു.... കാക്കനാട് യുവാവിനെ കൊലപ്പെടുത്തി ഫ്‌ലാറ്റില്‍ ഒളിപ്പിച്ച കേസില്‍ തെളിവെടുപ്പ് തുടരും..... സംഭവത്തില്‍ പ്രതി അര്‍ഷാദിനെ കഴിഞ്ഞ രണ്ടു ദിവസമായി ചൂലു വാങ്ങിയ കടയിലും ഫോണ്‍ മാറി വാങ്ങിയ മൊബൈല്‍ ഷോപ്പിലുമാണ് തെളിവെടുപ്പ് നടത്തിയത്, ലഹരി ഇടപാടില്‍ ഉണ്ടായിരുന്ന സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് അര്‍ഷാദിന്റെ മൊഴി, കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ പങ്കാളികളാണോയെന്നും അന്വേഷിച്ച് പോലീസ്

തെളിവെടുപ്പ് തുടരുന്നു.... കാക്കനാട് യുവാവിനെ കൊലപ്പെടുത്തി ഫ്‌ലാറ്റില്‍ ഒളിപ്പിച്ച കേസില്‍ തെളിവെടുപ്പ് തുടരും..... സംഭവത്തില്‍ പ്രതി അര്‍ഷാദിനെ കഴിഞ്ഞ രണ്ടു ദിവസമായി ചൂലു വാങ്ങിയ കടയിലും ഫോണ്‍ മാറി വാങ്ങിയ മൊബൈല്‍ ഷോപ്പിലുമാണ് തെളിവെടുപ്പ് നടത്തിയത്, ലഹരി ഇടപാടില്‍ ഉണ്ടായിരുന്ന സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് അര്‍ഷാദിന്റെ മൊഴി, കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ പങ്കാളികളാണോയെന്നും അന്വേഷിച്ച് പോലീസ്.
പോലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകളിലെ വിശ്വാസ്യത പരിശോധിക്കുകയാണ് അന്വേഷണ സംഘം. മേലപ്പുറം സ്വദേശിയായ സജീവ് കൃഷ്ണയെ ആണ് കൊച്ചിയിലെ ഫഌറ്റില്‍ കൊലപ്പെടുത്തി ഡക്ടില്‍ ഒളിപ്പിച്ചത്.സംഭവത്തില്‍ പ്രതി അര്‍ഷാദിനെ കഴിഞ്ഞ രണ്ടു ദിവസമായി വിവിധയിടങ്ങളില്‍ എത്തിച്ച് തെളിവെടുത്തിരുന്നു.
കൃത്യം നടന്ന ഫഌറ്റിലെ തെളിവെടുപ്പിന് ശേഷം ഫഌറ്റിന് സമീപം ഇടച്ചിറയിലെ രണ്ടു കടകളിത്തെിച്ച് തെളിവെടുത്തു.രക്തം പുരണ്ട തറ വൃത്തിയാക്കാന്‍ ചൂലു വാങ്ങിയ കടയിലും ഫോണ്‍ മാറി വാങ്ങിയ മൊബൈല്‍ ഷോപ്പിലുമാണ് തെളിവെടുപ്പ് നടത്തിയത്.
ലഹരി ഇടപാടില്‍ ഉണ്ടായിരുന്ന സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് അര്‍ഷാദിന്റെ മൊഴി. മൊഴി വിശദമായി പരിശോധിക്കുകയും ശാസ്ത്രീയ തെളവുകള്‍ വിലയിരുത്തുകയും ചെയ്ത ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനം. ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് അര്‍ഷാദ് പറയുമ്പോഴും കൃത്യത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നും അന്വേഷിക്കുകയാണ്.
https://www.facebook.com/Malayalivartha























