തെരുവ് നായയുടെ ആക്രമണം രൂക്ഷമാകുന്നു... ഒരു മാസം മുമ്പ് തെരുവുനായയുടെ കടിയേറ്റ സ്ത്രീയെ ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് പത്തു ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു, ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു, മരണം പേവിഷബാധയേറ്റതെന്ന് പ്രാഥമിക നിഗമനം

തെരുവ് നായയുടെ ആക്രമണം രൂക്ഷമാകുന്നു... ഒരു മാസം മുമ്പ് തെരുവുനായയുടെ കടിയേറ്റ സ്ത്രീയെ ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് പത്തു ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു, ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു, കൂത്താളി രണ്ടേ ആറില്‍ പുതിയേടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്. മരണം പേവിഷബാധയേറ്റതെന്ന് പ്രാഥമിക നിഗമനം.
ഒരു മാസംമുമ്പാണ് സ്ത്രീയെ തെരുവുനായ കടിച്ചത്. അവര്‍ ഉടന്‍ തന്നെ പേവിഷബാധയ്‌ക്കെതിരായ വാക്‌സിനെടുത്തിരുന്നു. കഴിഞ്ഞമാസം 21നാണ് വീടിനടുത്തുള്ള വയലില്‍വെച്ച് പട്ടിയുടെ കടിയേല്‍ക്കുന്നത്. ആ സമയത്ത് തന്നെ എട്ടോളം പേര്‍ക്ക് അന്ന് തെരുവുനായയുടെ കടിയേറ്റിരുന്നു.
മുഖത്തായിരുന്നു ചന്ദ്രികയ്ക്ക് പരിക്കേറ്റത്. പത്തുദിവസം മുമ്പ് ശാരീരികാസ്വസ്ഥതകളെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്നലെ ജീവന്‍ നഷ്ടമായത്.
"
https://www.facebook.com/Malayalivartha

























