നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം... സഭാ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്ന് രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യത്തിന്റെ ഭാഗമായുള്ള നിയമസഭാ ചടങ്ങുകള്‍ മാത്രമാണ് നടത്തുക, മൂന്നു മണിക്കൂര്‍ നീണ്ടു നില്കുന്ന ഇന്നത്തെ പ്രത്യേക സഭാ സമ്മേളനത്തില്‍ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യം അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക യോഗമാണ് നടക്കുന്നത്

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം . സഭാ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്ന് രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യത്തിന്റെ ഭാഗമായുള്ള നിയമസഭാ ചടങ്ങുകള്‍ മാത്രമാണ് നടത്തുക. മൂന്നു മണിക്കൂര്‍ നീണ്ടു നില്കുന്ന ഇന്നത്തെ പ്രത്യേക സഭാ സമ്മേളനത്തില്‍ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യം അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക യോഗമാണ് നടക്കുന്നത്.
സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കക്ഷിനേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും. ഇന്ന് മറ്റ് സഭാ നടപടികള്‍ ഒന്നുമുണ്ടാവില്ല.ഏറെ വിവാദമായ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബില്‍ ബുധനാഴ്ച്ച സഭയുടെ പരിഗണനയ്ക്കു വരും.
ഭരണമുന്നണിയില്‍ സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികള്‍ ലോകായുക്ത ഭേദഗതി സംബന്ധിച്ചുള്ള അഭിപ്രായ ഭിന്നത വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഈ ഭേദഗതി ബില്ല് ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ഏറെ പ്രാധാന്യമുണ്ട്.10 ദിവസമാണ് സഭ സമ്മേളിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് സഭാസമ്മേളനം അവസാനിക്കും.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിത കാലസമരം ഉള്‍പ്പെടെയുള്ളവ നിയമസഭാ സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കും. പുനഃപ്രഖ്യാപനം നടത്താന്‍ കഴിയാത്തതുമൂലം റദ്ദായ 11 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളാണ് ഈ സഭാ സമ്മേളനത്തില്‍ പരിഗണനയില്‍ വരിക.
"
https://www.facebook.com/Malayalivartha
























