സര്‍വ്വീസ് പുനരാരംഭിക്കുന്നു..... പ്രതിസന്ധികള്‍ക്കിടയിലും ഓണസമ്മാനമായി 600 പുതിയ സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

പ്രതിസന്ധികള്‍ക്കിടയിലും ഓണസമ്മാനമായി 600 പുതിയ സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. കോവിഡ് കാലത്ത് നിര്‍ത്തിയതടക്കം സെപ്തംബര്‍ ആദ്യവാരം ഓടിത്തുടങ്ങും.
20 ലക്ഷംപേരാണ് കെഎസ്ആര്‍ടിസിയെ ദിവസേന ആശ്രയിക്കുന്നത്. ഓണക്കാലത്ത് ഇത് 25 ലക്ഷമാകും. വരുമാനം വര്‍ധിപ്പിച്ചു മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂ എന്ന മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. പുതിയ സര്‍വീസില്‍ കൂടുതലും ഓര്‍ഡിനറിയാണ്.
പലയിടത്തും സ്വകാര്യ ബസ് ഓടാത്ത സാഹചര്യത്തില്‍ രാത്രികാല സര്‍വീസും തുടങ്ങും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഉള്‍പ്പെടുന്ന സൗത്ത് സോണിലാണ് കെഎസ്ആര്‍ടിസിക്ക് യാത്രക്കാര്‍ ഏറെയുള്ളത്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സോണിനാണ് രണ്ടാംസ്ഥാനം. സൗത്ത് സോണില്‍ 1550ഉം സെന്‍ട്രലില്‍ 1450ഉം മലബാര്‍ സോണില്‍ 900 ബസുമാണ് ഓടുന്നത്. ദിവസവും ശരാശരി ആറരക്കോടിയാണ് വരുമാനം.
പുതിയ സര്‍വീസുകള്‍കൂടി വരുന്നതോടെ ഏഴു കോടി കവിയും. ഈവര്‍ഷം അവസാനം 700 പുതിയ ബസ് വാങ്ങാന്‍ തീരുമാനിച്ചു. ഇതുകൂടി നിരത്തിലിറങ്ങുന്നതോടെ എട്ടുകോടി പ്രതിദിന വരുമാനമെന്ന ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ
https://www.facebook.com/Malayalivartha
























