Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങള്‍ അനുസ്മരിച്ച് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി..... രാജ്യത്തിനുവേണ്ടി സ്വജീവന്‍ അര്‍പ്പിച്ച എല്ലാ ധീരരക്തസാക്ഷികളുടെയും സ്മരണകള്‍ക്ക് മുന്നില്‍ സ്വാതന്ത്ര്യലബ്ധിയുടെ ഈ 75ാം വാര്‍ഷികത്തില്‍ കേരള നിയമസഭ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും മുഖ്യമന്ത്രി

22 AUGUST 2022 01:09 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങള്‍ അനുസ്മരിച്ച് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി..... ഇന്ത്യന്‍ ജനതയെ ചേരിതിരിക്കാനും നമ്മുടെ ഒരുമയെ തകര്‍ക്കാനും നടത്തപ്പെടുന്ന ശ്രമങ്ങള്‍ക്ക് പിന്നിലുള്ളത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ അണിചേരാതിരുന്ന ശക്തികളാണെന്നും അവയെ ചെറുക്കേണ്ടതും അവയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തേണ്ടതും ഇന്ത്യയെ ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിര്‍ത്തേണ്ടതിന് ഒഴിച്ചുകൂടാനാവാത്തതാണ് .

സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കിയും അതില്‍ പങ്കെടുത്തും രാജ്യത്തിനുവേണ്ടി സ്വജീവന്‍ അര്‍പ്പിച്ച എല്ലാ ധീരരക്തസാക്ഷികളുടെയും സ്മരണകള്‍ക്ക് മുന്നില്‍ സ്വാതന്ത്ര്യലബ്ധിയുടെ ഈ 75ാം വാര്‍ഷികത്തില്‍ കേരള നിയമസഭ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.



പ്രമേയമിങ്ങനെ.....

ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും അണിനിരന്ന ഉജ്ജ്വലമായ ജനകീയ സമരങ്ങളുടെ ഫലമായാണ് നൂറ്റാണ്ടുകള്‍ നീണ്ട വൈദേശിക ആധിപത്യത്തെ തകര്‍ത്തെറിഞ്ഞ് 1947 ആഗസ്റ്റ് 15 ന് നമ്മുടെ രാജ്യം സ്വതന്ത്രമായത്.

സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കിയും അതില്‍ പങ്കെടുത്തും രാജ്യത്തിനുവേണ്ടി സ്വജീവന്‍ അര്‍പ്പിച്ച എല്ലാ ധീരരക്തസാക്ഷികളുടെയും സ്മരണകള്‍ക്ക് മുന്നില്‍ സ്വാതന്ത്ര്യലബ്ധിയുടെ ഈ 75ാം വാര്‍ഷികത്തില്‍ കേരള നിയമസഭ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.




ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയതിന്റെ പേരില്‍ രാജ്യത്തൊട്ടാകെയുള്ള വിവിധ ജയിലുകളില്‍ അടയ്ക്കപ്പെട്ട് കൊടിയ പീഡനങ്ങളും യാതനകളും നേരിടേണ്ടിവന്ന അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എല്ലാ സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ സംഭാവനകളെയും കേരള നിയമസഭ ഈയവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെയും അവയുടെ സമ്പന്നമായ സംസ്‌കാരങ്ങളെയും നിരവധി ഭാഷകളെയും, വ്യത്യസ്ത ധാരകളില്‍പ്പെട്ടതും സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ചതുമായ ഇവിടുത്തെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളെയും, മതവിശ്വാസികളെയും, മതവിശ്വാസികളല്ലാത്തവരെയും എല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു മഹത്തായ നമ്മുടെ സ്വാതന്ത്ര്യപ്രസ്ഥാനം എന്ന് കേരള നിയമസഭ ഓര്‍മ്മിക്കുന്നു.


അതില്‍ പങ്കെടുത്ത ആദിവാസികള്‍, ദളിതര്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, തൊഴിലാളികള്‍,സ്ത്രീകള്‍ തുടങ്ങിയ എല്ലാ ജനവിഭാഗങ്ങളെയും ഈ സഭ അഭിവാദ്യം ചെയ്യുന്നു. അവരുടെ ബഹുജന പ്രക്ഷോഭങ്ങള്‍ മുന്നോട്ടുവെച്ചതും ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനമാകെ ഉയര്‍ത്തിപ്പിടിച്ചതുമായ മൂല്യങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണത്തിനായി നിലകൊള്ളാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ നിയമസഭയിലെ എല്ലാ അംഗങ്ങളും.



വൈദേശിക ആധിപത്യത്തിന് അവസാനം കുറിക്കാന്‍ തക്കവണ്ണം ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകര്‍ന്നത് സര്‍വ്വരെയും ഉള്‍ക്കൊള്ളുന്ന 'നാനാത്വത്തില്‍ ഏകത്വം' എന്ന നമ്മുടെ മഹത്തായ കാഴ്ചപ്പാടായിരുന്നു എന്ന് കേരള നിയമസഭ ഊന്നിപ്പറയുന്നു. ഇന്ന് അത്തരം കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമായ നീക്കങ്ങള്‍ രാജ്യത്താകമാനം നടക്കുന്നു എന്നും പലതിന്റെയും പേരില്‍ ഇന്ത്യന്‍ ജനതയെ ചേരിതിരിക്കാനും നമ്മുടെ ഒരുമയെ തകര്‍ക്കാനും നടത്തപ്പെടുന്ന ശ്രമങ്ങള്‍ക്ക് പിന്നിലുള്ളത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ അണിചേരാതിരുന്ന ശക്തികളാണെന്നും ഈ സഭ പ്രസ്താവിക്കുന്നു.


അവയെ ചെറുക്കേണ്ടതും അവയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തേണ്ടതും ഇന്ത്യയെ ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിര്‍ത്തേണ്ടതിന് ഒഴിച്ചുകൂടാനാവാത്തതാണ് എന്ന് കേരള നിയമസഭ കരുതുന്നു. തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും സ്വതന്ത്ര ഇന്ത്യക്കായി പൊരുതിയ ധീരദേശാഭിമാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും ഇന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ അനുഭവിക്കുന്ന യാതനകളില്‍ നിന്ന് അവര്‍ക്ക് മോചനം നേടിയെടുക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ കേരള നിയമസഭയിലെ ഓരോ അംഗവും പ്രതിജ്ഞ എടുക്കുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (2 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (2 hours ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (4 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (4 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (5 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (6 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (6 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (6 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (6 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (6 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (7 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (7 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (7 hours ago)

Malayali Vartha Recommends