മുഖ്യമന്ത്രിയുടെ മകൾക്ക് വിഐപി ട്രീറ്റ്മെൻറ് ലഭിക്കണമത്രേ; മറ്റ് രോഗികളോടൊപ്പം വെയിറ്റ് ചെയ്യാൻ പറഞ്ഞതിന് ഡോക്ടറുടെ കരണത്തടിക്കുന്നു; ആശുപത്രി സംരക്ഷണ നിയമ പ്രകാരം ജയിലിലടയ്ക്കണം; പൊട്ടിത്തെറിച്ച് ഡോ സുൽഫി നൂഹു

വിഐപി ട്രീറ്റ്മെൻറ് ഇല്ലാത്തതിന് കരണത്തടി.സംഭവം മിസോറാമിലാണ്. ആശുപത്രി സംരക്ഷണ നിയമ പ്രകാരം ജയിലിലടയ്ക്കണം. പൊട്ടിത്തെറിച്ച് ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; "ജയിലിൽ അടയ്ക്കണം"! വിഐപി ട്രീറ്റ്മെൻറ് ഇല്ലാത്തതിന് കരണത്തടി.
സംഭവം മിസോറാമിലാണ്. മുഖ്യമന്ത്രിയുടെ മകൾക്ക് വിഐപി ട്രീറ്റ്മെൻറ് ലഭിക്കണമത്രേ. മറ്റ് രോഗികളോടൊപ്പം വെയിറ്റ് ചെയ്യാൻ പറഞ്ഞതിന് ഡോക്ടറുടെ കരണത്തടിക്കുന്നു. മാപ്പുമായി മുഖ്യമന്ത്രി. ഇത് ജന്മി കുടിയൻ വ്യവസ്ഥിതിയൊന്നുമല്ലല്ലോ?
ആശുപത്രി സംരക്ഷണ നിയമ പ്രകാരം ജയിലിലടയ്ക്കണം. മാപ്പ് പിന്നെ സ്വീകരിക്കാം. വെയ്റ്റിംഗ് റൂമിൽ ക്യാമറയുള്ളതുകൊണ്ട് കൊള്ളാം. പരിശോധന മുറിയിലും ക്യാമറ വെയ്ക്കുന്നതാണ് സുരക്ഷിതത്വം ഇല്ലെങ്കിൽ മുഖ്യമന്ത്രിയുടെ മകളെ മർദ്ദിച്ചു എന്നായേനെ.
https://www.facebook.com/Malayalivartha



























