തുടരണം - മൈക്രോതിയേറ്റർ റീൽസ് പ്രകാശനം ചെയ്തു... നിശബ്ദപ്രചരണ നാളിൽ കാണുവാൻ കലാപ്രതിഭകളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ 12 മൈക്രോ തിയേറ്റർ റീൽസുകൾ

കേരളത്തിലെ വിവിധ മേഖലകളുടെ നേരവസ്ഥകളെ ജനങ്ങളിലെത്തിക്കുന്ന മൈക്രോ തീയേറ്റർ റീൽസ് പണ്ഡിറ്റ് രമേഷ് നാരായണൻ പത്മശ്രീ ഡോ. ഓമനക്കുട്ടി ടീച്ചർക്ക് നൽകി പ്രകാശനം ചെയ്ത. ‘തുടരണം’ എന്ന മൈക്രോ റീൽസ് സീരിസിന്റെ പ്രകാശന ചടങ്ങിൽ സംവിധായകൻ ഡോ.പ്രമോദ് പയ്യന്നൂർ, അഭിനേതാവ് ജോബി, ഡോ.കമലാ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
വയനാട് ടൗൺഷിപ്പ്, വിദ്യാഭ്യാസം, റോഡ് വികസനം, ആരോഗ്യം, ക്ഷേമ പെൻഷൻ തുടങ്ങിയ മേഖലകളിലെ വികസന നേർസാക്ഷ്യങ്ങളും കമ്മ്യുണിസ്റ്റ് വീര്യത്തിന്റെ ചരിത്രവും ചേർന്നതാണ് തിയേറ്റർ സീരിസിന്റെ ഉള്ളടക്കം.
വിഖ്യാത അഭിനേത്രി നിലമ്പൂർ ആയിഷ, മധുപാൽ, ഇർഷാദ് അലി, സന്തോഷ് കീഴാറ്റൂർ, കുഞ്ഞി കൃഷ്‌ണൻ മാസ്റ്റർ, അപ്പാനി ശരത്, സിത്താര, ഗിരിജാ സുരേന്ദ്രൻ, ഗുരുപ്രസാദ്, സ്റ്റീനാരാജ് തുടങ്ങി വിവിധ കലാമേഖലകളിലെ 65 ഓളം അഭിനേതാക്കളാണ് ഇതിൽ കഥാപാത്രങ്ങളായി എത്തുന്നത്. രാജ്മോഹൻ നീലേശ്വരത്തിന്റെ രചനയെ അവലംബിച്ച് ഡോ.പ്രമോദ് പയ്യന്നൂർ ആവിഷ്ക്കാരം നിർവഹിച്ച ഈ ദൃശ്യാവിഷ്ക്കാരത്തിൽ ജിജിക്കുട്ടൻ, ബിജു നാരായണൻ, സനൂപ്, അനുപ്രവീൺ, അനുനായർ, രാജേഷ് രാജ്, സൂര്യശ്രീകുമാർ, ഡോ. ഗൗതം, സാജൻ പോൾ തുടങ്ങിയവർ സാങ്കേതിക രംഗത്ത് പ്രവർത്തിച്ചു.
പുരോഗമന കലാസാഹിത്യ സംഘം, സ്വരലയ, എൻ.ജി.ഓയൂണിയൻ സ്റ്റേറ്റ് കമ്മിറ്റി, സി.പി.ഐ, സി.പി.എം കേരള, എൽ.ഡി.എഫ് കേരള, തുടങ്ങിവിവിധ സാംസ്‌കാരിക നവമാധ്യമ പേജുകളിലൂടെ ഏപ്രിൽ 7 ന് രാത്രി 10 മുതൽ ‘തുടരണം’ റീൽസുകൾ കാണാം.
"
https://www.facebook.com/Malayalivartha

























