Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി... 43 കേന്ദ്രങ്ങളിലാണ് വിതരണം, പല കേന്ദ്രങ്ങളിലും വൻ തിരക്ക്....

08 APRIL 2026 10:44 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി. 43 കേന്ദ്രങ്ങളിലാണ് വിതരണം നടത്തുന്നത്. പല കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പോളിംഗ് നിയന്ത്രിക്കുന്നതിനായി 1.46 ലക്ഷം ഉദ്യോഗസ്ഥരുണ്ട്.

140 മണ്ഡലങ്ങളിലായി 2.71 കോടിവോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക് പോകും. രണ്ടു ലക്ഷത്തോളം പേർ ഇതിനകം വീട്ടിലിരുന്നു വോട്ട് ചെയ്തു. കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിൽ മാത്രമാണ് തിരക്ക് ക്രമീകരിക്കുന്നതിനു വേണ്ടിയുള്ള ഓക്സിലറി ബൂത്തുകളുള്ളത്.

സംസ്ഥാനത്തെ 2040 ബൂത്തുകൾ ക്രിട്ടിക്കൽ സ്വഭാവമുള്ളതാണ്. വനിത ഉദ്യോഗസ്ഥർ മാത്രമുള്ള 352ഉം ഭിന്നശേഷി ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്ന 37ഉം ബൂത്തുകളുമുണ്ട്. 884ബൂത്തുകൾ മാതൃകാബൂത്തുകളായിരിക്കുകയും ചെയ്യും. സംസ്ഥാനത്ത് 140 പോളിംഗ് കളക്ഷൻ സെന്ററുകളും 43സ്ഥലങ്ങളിലായി 140 കൗണ്ടിംഗ് കേന്ദ്രങ്ങളും സജ്ജമാക്കി.

അതേസമയം, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് പരിശീലന കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുള്ള ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ ഇനിയും വോട്ട് ചെയ്യാനായിട്ടില്ലെന്ന് പരാതി ഉയരുന്നുണ്ട്. ബാലറ്റ് പേപ്പറുകൾ ഫെസിലിറ്റേഷൻ സെന്ററുകളിൽ എത്തിക്കാത്തതിനാലാണ് വോട്ടിംഗ് നടക്കാത്തതെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്.സജീവും ജനറൽ സെക്രട്ടറി കെ.പി.ഗോപകുമാറും പറഞ്ഞു. ഇവർക്ക് ഇന്ന് പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിൽ ബാലറ്റ് പേപ്പറുകൾ എത്തിച്ച് വോട്ടെടുപ്പ് നടത്തുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.

എന്നാൽ പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങി ബൂത്തുകളിലേക്ക് പോകുന്ന തിരക്കിനിടയിൽ ഭൂരിപക്ഷം ജീവനക്കാർക്കും വോട്ടിടാനാകാത്ത അവസ്ഥയുണ്ടാകുകയും ചെയ്യും . ഇത് സർക്കാർ ജീവനക്കാർക്ക് വോട്ടവകാശം നിഷേധിക്കുന്നതിന് തുല്യമാകും. എല്ലാ താലൂക്കുകളിലും വോട്ടിംഗ് ബൂത്തുകൾ സജ്ജീകരിച്ച് ജീവനക്കാർക്ക് വോട്ടവകാശം വിനിയോഗിക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തേണ്ടതാണ്.

കേരളത്തിൽ വോട്ടുള്ള വിവിധ സേനാ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർ മറ്റ് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. അവർ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ച ശേഷം മാത്രമേ മടങ്ങിയെത്തുകയുള്ളൂ.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (18 minutes ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (28 minutes ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (38 minutes ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (52 minutes ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (1 hour ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (1 hour ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (3 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (3 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (5 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (5 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (5 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (6 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (6 hours ago)

Malayali Vartha Recommends