രാജ്യത്തെ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ... നിലവിലെ 5.25 ശതമാനത്തിൽ തന്നെ തുടരാൻ തീരുമാനം

രാജ്യത്തെ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള പണനയ സമിതി റിപോ നിരക്ക് നിലവിലെ 5.25 ശതമാനത്തിൽ തന്നെ തുടരാൻ തീരുമാനിച്ചു.
കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്ര നയങ്ങൾ തുടരുമ്പോൾ സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ ബാധിക്കുന്ന പലിശഭാരം കുറക്കാൻ ആർബിഐക്ക് കഴിയുന്നില്ല. വിദേശ വിപണികളിലെ തിരിച്ചടികൾ ഇന്ത്യൻ വിപണിയെയും ബാധിക്കുന്ന സാഹചര്യം വരും മാസങ്ങളിൽ പണപ്പെരുപ്പം ഇനിയും വർദ്ധിക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha

























