വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോറിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 10-ന് പ്രത്യേക തീവണ്ടി അനുവദിച്ചു

വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈ എഗ്മോറിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ഈ മാസം 10-ന് പ്രത്യേക തീവണ്ടി അനുവദിച്ചു. എഗ്മോറിൽനിന്ന് രാത്രി 11.55-ന് തിരിക്കുന്ന വണ്ടി (06115) പിറ്റേന്ന് വൈകീട്ട് ആറിന് തിരുവനന്തപുരം നോർത്തിലെത്തും.
തിരുവനന്തപുരം നോർത്തിൽനിന്ന് 15-ന് ഉച്ചയ്ക്കുശേഷം 3.45-ന് പുറപ്പെടുന്ന തീവണ്ടി (06116) പിറ്റേന്ന് രാവിലെ 11.45-ന് ചെന്നൈയിലെത്തും. വണ്ടിയിൽ നാല് ത്രി ടിയർ കോച്ചുകൾ, 10 സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവയുണ്ടാകും.
പെരമ്പൂർ, തിരുവള്ളൂർ, ആർക്കോണം, കാട്പാഡി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ചെന്നൈ സെൻട്രലിൽ നിന്ന് കൊല്ലത്തേക്ക് 15-ന് പ്രത്യേക തീവണ്ടി അനുവദിച്ചു.
ചെന്നൈയിൽനിന്ന് ഉച്ചയ്ക്ക് ശേഷം 3.10-ന് തിരിക്കുന്ന തീവണ്ടി (06119) പിറ്റേന്ന് രാവിലെ 6.55-ന് കൊല്ലത്ത് എത്തും. കൊല്ലത്തുനിന്ന് 16-ന് രാവിലെ 10.40-ന് പുറപ്പെടുന്ന തീവണ്ടി (06120) പിറ്റേന്ന് പുലർച്ചെ 3.30-ന് ചെന്നൈ സെൻട്രലിലെത്തും.
പെരമ്പൂർ, ആർക്കോണം, കാട്പാഡി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
https://www.facebook.com/Malayalivartha


























