സംസ്ഥാനത്ത് കൊതുകുവഴി പടര്‍ന്നു പിടിക്കുന്ന രോഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്... പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് അതാത് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി

സംസ്ഥാനത്ത് കൊതുകുവഴി പടര്‍ന്നു പിടിക്കുന്ന രോഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്...3000ത്തോളം പേരാണ് ഈ വര്‍ഷം ചികിത്സതേടി വിവിധ ആശുപത്രികളിലെത്തിയത്.
ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെങ്കിലും കൊതുകുവഴി പടര്‍ന്നു പിടിക്കുന്ന രോഗങ്ങളുടെ എണ്ണത്തില്‍ കുറവില്ല.ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ ഗുനിയ രോഗങ്ങളാണ് കൂടുതലായും പടര്‍ന്നു പിടിക്കുന്നത്.
മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുള്‍പ്പടെ ഈ വര്‍ഷം നടത്താത്തത് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമായി. ഏകദേശം 2500 പേര്‍ക്കാണ് ഡെങ്കിപ്പനി ഇതുവരെ പിടിപെട്ടത്. മലേറിയ ബാധിച്ചുംചിക്കുന്‍ ഗുനിയ പിടിപെട്ടും നിരവധി പേരാണ് ചികിത്സ തേടി എത്തിയത്.
2021 ല്‍ 2800 പേരായിരുന്നു കൊതുകുജന്യ രോഗങ്ങള്‍ ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി എത്തിയത്. രോഗികളുടെ എണ്ണം കുറയാതെ തുടരുന്നതിനാല്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനായി ആരോഗ്യ വകുപ്പ് അതാത് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി.
"
https://www.facebook.com/Malayalivartha


























