Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കണ്ണൂരില്‍ പിണറായിയുടെ കാലിടറുന്നു തകര്‍ച്ച കാണാനാഗ്രഹിച്ച് സി പി എം വിമതര്‍ തൃക്കാക്കരക്ക് ശേഷം മട്ടന്നൂര്‍ കേരളം വലത്തേക്ക്

23 AUGUST 2022 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

കണ്ണൂരില്‍ സി പി എമ്മിന്റെയും പിണറായി വിജയന്റെയും കാലിടറുന്നു. 12 വാഹനങ്ങളുടെ അകമ്പടിയോടെ അശ്വമേധം നടത്തുന്ന പിണറായി വിജയനെ കണ്ണൂരുകാര്‍ക്ക് മടുത്തു. മട്ടന്നൂര്‍ ഫലം പുറത്തു വന്നപ്പോള്‍ മുഖ്യമന്ത്രി കലി തുള്ളി. ഇനി കണ്ണൂരില്‍ തോറ്റാലും അത്ഭുതമില്ല എന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്.

സര്‍ക്കാര്‍ വിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നു എന്ന് സാക്ഷാല്‍ പിണറായി വിജയന്‍ പോലും രഹസ്യമായി സമ്മതിക്കുന്നുണ്ട്. എം.വി.ജയരാജന്‍ ഇക്കാര്യം പരോക്ഷമായി സമ്മതിക്കുകയും ചെയ്തു. സര്‍ക്കാര്‍ വകുപ്പുകളെല്ലാം സമ്പൂര്‍ണ്ണ പരാജയമായി. ' ന്നാ താന്‍ കേസ് കൊട്' എന്ന സിനിമ സൂപ്പര്‍ ഹിറ്റായതു പോലും പിണറായി വിരുദ്ധ വികാരം നിലവിലുള്ളതു കൊണ്ടാണ്.

ഓണത്തിന് കിറ്റ് കൊടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ വിരുദ്ധ വികാരത്തെ മറികടക്കാന്‍ വേണ്ടിയാണ്. കിറ്റ് കൊടുത്ത് ജനങ്ങളെ കൈയിലെടുക്കാന്‍ കഴിയില്ലെന്ന് പക്ഷേ സര്‍ക്കാരിനറിയാം. അത് വളരെ പഴയൊരു കാലമാണ്.

കാല്‍ നൂറ്റാണ്ടായി ഇടതുമൂന്നണിയാണ് മട്ടന്നൂര്‍ നഗരസഭയില്‍ ഭരണം തുടരുന്നത്. ഇത്തവണയും ഇടതുമുന്നണി ഭരണം പിടിച്ചു. എന്നാല്‍ യഥാര്‍ത്ഥ വിജയം യു ഡി എഫിനാണ്. വലതു മുന്നണിയുടെ വിജയം അത്ര ചെറുതല്ലെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ തവണ ഏഴ് സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് അത് ഇരട്ടിയാക്കി. 2012ലെ യുഡിഎഫ് പ്രതാപം മട്ടന്നൂര്‍ നഗരസഭയില്‍ തിരിച്ചത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. യുഡിഎഫിന്റെ കൈവശം ഉണ്ടായിരുന്ന ഒരു സീറ്റ് പിടിച്ചെടുക്കാനായത് മാത്രമാണ് എല്‍ഡിഎഫിന് ആശ്വാസം നല്‍കുന്ന കാര്യം. എന്നാല്‍ യുഡിഎഫ് വാര്‍ഡ് ആയ കയനി പിടിച്ചെടുത്തതാകട്ടെ വെറും 4 വോട്ടിനാണ്.

മട്ടന്നൂരാണ് സ്ഥലം എന്നോര്‍ക്കണം. യുഡിഎഫുകാരനാണെന്ന് പറഞ്ഞ മട്ടന്നൂരില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം വരെ നിലവിലുള്ളപ്പോഴാണ് അവര്‍ സീറ്റ് ഇരട്ടിയാക്കി വര്‍ധിപ്പിച്ചത്. ഇത് യു ഡി എഫിന്റെ പ്രവര്‍ത്തന മികവാണെന്ന് പറയാന്‍ വയ്യ.ത്യക്കാക്കര ഉപതെരഞ്ഞടുപ്പില്‍ യു ഡി എഫ് അസൂയാര്‍ഹമായ വിജയം കൈവരിച്ചതു പോലെ തന്നെയാണ് മട്ടന്നൂരിലും വിജയ ചരിത്രം എഴുതിയത്. അതായത് ഇടതു മുന്നണിയുടെ വോട്ടു ബാങ്കില്‍ വിള്ളല്‍ വീണു.

2012 ല്‍ 14 സീറ്റുകള്‍ ഉണ്ടായിരുന്ന യുഡിഎഫിനെ 2017ല്‍ തറപറ്റിച്ചാണ് മട്ടന്നൂരില്‍ ഇടതു മുന്നണി വന്‍ വിജയം നേടിയത്. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം നഷ്ടപ്പെട്ട സീറ്റുകളെല്ലാം യുഡിഎഫ് തിരിച്ചു പിടിച്ചു. ഭരണം നിലനിര്‍ത്തിയതോടെ സിപിഎമ്മിലെ എന്‍.ഷാജിത്ത് നഗരസഭ ചെയര്‍മാനാകാനാണ് സാധ്യത. നെല്ലൂന്നി വാര്‍ഡില്‍ നിന്നാണ് ഷാജിത് വിജയിച്ചത്.

പിണറായി വിജയന്‍ അതീവ ഗൗരവമായി എടുത്ത തെരഞ്ഞടുപ്പാണ് മട്ടന്നൂരില്‍ നടന്നത്. എം.വി.ഗോവിന്ദന്‍ , ഇ പി ജയരാജന്‍, എം വി ജയരാജന്‍ തുടങ്ങി ഒരു കുട്ടം നേതാക്കളെ രംഗത്തിറക്കിയാണ് മട്ടന്നൂരിലെ തിരഞ്ഞടുപ്പ് പിണറായി നേരിട്ടത്.ഭരണം നിലനിര്‍ത്തണം എന്നതു മാത്രമായിരുന്നില്ല ആവശ്യം.ഭൂരിപക്ഷം നിലനിര്‍ത്തണം എന്നതിനായിരുന്നു പരിഗണന .

എല്‍ഡിഎഫിന് 21 സീറ്റുകള്‍ നിലനിര്‍ത്തി ഭരണം പിടിക്കാന്‍ കഴിഞ്ഞെങ്കിലും മട്ടന്നൂര്‍ സൂചനയാണെന്നാണ് സി പി എം നേതാക്കള്‍ പറയുന്നത്. കണ്ണൂരില്‍ കാലിടറുന്നു എന്ന് പിണറായി വിജയന് വിശ്വസിക്കേണ്ടി വരുന്നു.. കോടിയേരി ഇക്കാര്യം സമ്മതിക്കാന്‍ തയ്യാറായില്ലെങ്കിലും പിണറായിയുടെ കോപത്തിന് മുന്നില്‍ കോടിയേരി
വിയര്‍ത്തുവെന്നാണ് വിവരം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പ് ആണ് മട്ടന്നൂരിലേത്. ഇതിനെ ഒരു തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമായി കാണാനാകില്ല . യുഡിഎഫ് ഇക്കാര്യം സമ്മതിക്കുന്നുണ്ട്. കേരളത്തിന്റെ മാറുന്ന രാഷ്ട്രീയമാണ് ചെങ്കോട്ടയെന്ന് സിപിഎം അവകാശപ്പെടുന്ന മട്ടന്നൂരില്‍ കണ്ടതെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പ്രതികരണം. 'ഇരുള്‍ നിറഞ്ഞ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനാധിപത്യ വെള്ളിവെളിച്ചം അരിച്ചിറങ്ങുകയാണ്'.ഭരണം നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞുവെങ്കിലും അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് അവരില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്ത ഏഴ് സീറ്റുകളെന്നും സുധാകരന്‍ പറഞ്ഞു.

അധികാരത്തിന്റ ഹുങ്കില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യവും സ്വജനപക്ഷപാതവും ജനം തിരിച്ചറിഞ്ഞു തുടങ്ങിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെയും പ്രതികരണം. എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിന്റെ തുടക്കമാണ് സിപിഎം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരില്‍ കണ്ടത്. ഏത് കോട്ടയും പൊളിയും എന്നും സതീശനും പറഞ്ഞു.

ലോകായുക്ത ബില്‍ ഉള്‍പ്പെടെ സര്‍ക്കാരിന് തിരിച്ചടിയായി മാറി. മന്ത്രിമാരുടെ പിടിപ്പുകേടും ചര്‍ച്ചയായി. സംസ്ഥാനത്ത് ഭരണം നടക്കുന്നില്ലെന്ന് സി പി എം നേതാക്കള്‍ പോലും പറയുന്നു.അഴിമതി കേരളത്തില്‍ ഒരു പ്രതിഭാസമായി മാറി. സ്വര്‍ണ്ണ കള്ളക്കടത്ത് കേ
സും മുഖ്യമന്ത്രിയുടെ വിലയിടിച്ചു. തന്റെ മടിയില്‍ കനമില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ മടിയില്‍ കനം മാത്രമാണുള്ളതെന്ന് സി പി എം പ്രവര്‍ത്തകര്‍ രഹസ്യമായി പറയുന്നു.

എന്നാല്‍ മട്ടന്നൂരിലെ തര്‍ക്കങ്ങള്‍ പരാജയ കാരണമായി എന്ന് വിശ്വസിപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നത്. മട്ടന്നൂരില്‍ തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ സിപിഎമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. നഗരസഭാ ചെയ!ര്‍മാന്‍ സ്ഥാനാര്‍ത്ഥിയടക്കം പുതുമുഖമായത് ഈ തര്‍ക്കത്തിന് ഒടുവിലാണ്. പാര്‍ട്ടിയിലെ രണ്ട് പ്രമുഖ നേതാക്കള്‍ ഇരുപക്ഷമായി നിന്നത് ചേരിതിരിവ് രൂക്ഷമാക്കി. കാല്‍ നൂറ്റാണ്ട് ഭരണം പൂര്‍ത്തിയാക്കി ആറാം ഊഴത്തിലേക്ക് കടക്കുന്ന എല്‍ഡിഎഫിനെതിരെ രൂക്ഷമായ ഭരണവിരുദ്ധ വികാരവുമുണ്ടായിരുന്നു. നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ പാര്‍ട്ടിക്കകത്ത് തന്നെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.

പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലെ വോട്ടു ചോര്‍ച്ച നടപടിയിലേക്ക് നീങ്ങിയേക്കും. പക്ഷെ ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. സിപിഎമ്മിന് ഇതുണ്ടാക്കിയ പ്രഹരം ചെറുതല്ല. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച ഫര്‍സീന്‍ മട്ടന്നൂരുകാരനാണ് . ഫ!ര്‍സീനെതിരെ സര്‍ക്കാ!ര്‍ നടത്തിയ നീക്കങ്ങള്‍ അവരുടെ എതിര്‍പ്പായി മാറി. വെറും നാല് സീറ്റിനാണ് യു ഡി എഫിന് ഭരണം പോയത്. കറച്ചു കൂടി ഒരുമിച്ച് നിന്നിരുന്നെങ്കില്‍ ഭരണം പിടിക്കാമായിരുന്നു എന്ന് യുഡിഎഫ് കുതിയാല്‍ തെറ്റില്ല.

എല്‍ഡിഎഫ് 21 സീറ്റിലും യുഡിഎഫ് 14 സീറ്റിലും ആണ് ഇത്തവണ വിജയിച്ചത്. നിലവില്‍ മട്ടന്നൂരില്‍ എല്‍ഡിഎഫിന് 28 സീറ്റുകള്‍ ഉണ്ടായിരുന്നു, യുഡിഎഫിന് ഏഴും. 25 സീറ്റുകള്‍ സിപിഎം ഒറ്റയ്ക്ക് നേടിയ നഗരസഭയിലാണ് ഇക്കുറി എല്‍ഡിഎഫ് 21ല്‍ ഒതുങ്ങിയത്. കഴിഞ്ഞ തവണ സിപിഎമ്മിന് 25 ഉം സിപിഐക്കും ഐഎന്‍എല്ലിനും ഓരോ സീറ്റുമാണ് ഉണ്ടായിരുന്നത്. യുഡിഎഫില്‍ കോണ്‍ഗ്രസിന് നാല് സീറ്റും മുസ്ലിം ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ. ഈ കണക്കുകളെല്ലാം എല്‍ഡിഎഫ് ക്യാംപിനെ കൂടുതല്‍ ചിന്തിപ്പിക്കുന്നു.

മട്ടന്നൂരില്‍ സംഭവിച്ചതെന്തെന്ന് പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞത് . മട്ടന്നൂരില്‍ സ!ര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടായിട്ടില്ല. നഗരസഭാ ഭരണത്തിനെതിരായി വികാരവുമില്ല. പാര്‍ട്ടിയില്‍ ഭിന്നിപ്പോ തെരഞ്ഞെടുപ്പ് നേരിടുന്നതില്‍ പാളിച്ചകളോ ഉണ്ടായിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. ബിജെപികോണ്‍ഗ്രസ് ഒത്തുകളി അവിടെ നടന്നുവെന്ന പതിവ് ആരോപണവും ജയരാജന്‍ ഉന്നയിക്കുന്നുണ്ട്. കോണ്‍ഗ്രസിന് വോട്ടു മറിച്ചതിനാല്‍ ശക്തി കേന്ദ്രങ്ങളില്‍ പോലും ബിജെപി പിന്നിലായെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങളില്‍ ഒതുങ്ങില്ലെന്ന് കരുതാം സിപിഎം നടപടികള്‍. കേഡര്‍ തിരിച്ച് , പാളിച്ചകള്‍ ഇഴകീറി പരിശോധിക്കും സിപിഎം. കണ്ടെത്തലുകള്‍ പുറത്തുവന്നാലും ഇല്ലെങ്കിലും രണ്ടാം പിണറായിക്കപ്പുറത്തെ കേരള രാഷ്ട്രീയത്തില്‍ മട്ടന്നൂര്‍ സിപിഎമ്മിന് ചെറു സൂചന മാത്രമാകും, എന്നാല്‍ യുഡിഎഫിന് ഇത് വലിയ ആത്മവിശ്വാസവും.

കേരളത്തില്‍ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മട്ടന്നൂര്‍ മാറി നില്‍ക്കും. മറ്റിടങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് ഫലം വന്ന് ഒന്നര വര്‍ഷം കഴിയുമ്പോള്‍ മട്ടന്നൂരില്‍ അങ്കത്തട്ടുയരും. മട്ടന്നൂര്‍ പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തിയതിലുള്ള ചില തര്‍ക്കങ്ങളും പിന്നാലെയുള്ള കേസുകളുമാണ് ഒരു ഇടവേള സമ്മാനിച്ചത്..

മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ വാ!ര്‍ഡില്‍ എല്‍ഡിഎഫ് തോറ്റു. എന്നാല്‍ പ്രചാരണം വ്യാജമെന്ന് ശൈലജ ടീച്ചര്‍ അറിയിച്ചു. മട്ടന്നൂരില്‍ ആറാം തവണയും തുടര്‍ച്ചയായി എല്‍ഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങള്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നാണ് കെകെ.ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ്. ശൈലജയുടെ ഭര്‍ത്താവ് കെ ഭാസ്‌കരന്‍ ജയിച്ച വാ!ര്‍ഡില്‍ ഇക്കുറി സിപിഎം തോറ്റെന്ന പ്രചാരണങ്ങള്‍ക്കാണ് മുന്‍ ആരോഗ്യ മന്ത്രി മറുപടിയുമായി എത്തിയത്.

കെ ഭാസ്‌കരന്‍ മാസ്റ്റര്‍ വിജയിച്ച് നഗരസഭ ചെയര്‍മാനായത് ഇടവേലിക്കല്‍ വാര്‍ഡില്‍ നിന്നാണെന്നാണ് ശൈലജ പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ വെബ്‌സൈറ്റ് പ്രകാരം 2010ല്‍, കെ.ഭാസ്‌കരന്‍ ജയിച്ച് ചെയര്‍മാനായത് പെരിഞ്ചേരി വാര്‍ഡില്‍ നിന്നാണ്. പെരിഞ്ചേരി വാ!ര്‍ഡില്‍ ഇക്കുറി യുഡിഎഫ് ആണ് ജയിച്ചത്. 42 വോട്ടിനാണ് യുഡിഎഫിലെ മിനി രാമകൃഷ്ണന്‍ പെരിഞ്ചേരിയില്‍ വിജയിച്ചത്.

ഇനി നാലു കൊല്ലം മാത്രമാണ് പിണറായിക്ക് അവശേഷിക്കുന്നത്. ജനങ്ങള്‍ എന്തു തന്നെ കരുതിയാലും തനിക്ക് തോന്നുന്ന തരത്തില്‍ മാത്രമേ മുന്നോട്ടു പോവുകയുള്ളുവെന്ന് പിണറായി വ്യക്തമാക്കിയിട്ടുണ്ട്. അധികാരം തലയ്ക്കു പിടിച്ചതിനെ തുടര്‍ന്നാണ് പിണറായി ഇങ്ങനെയൊരു തീരുമാനമെടുത്തത്. അധികാരത്തിന്റെ ഉന്മാദമാണ് പിണറായിയെ നയിക്കുന്നതെന്ന് പറയുന്നത് ഇടതു മുന്നണിക്കാര്‍ തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (37 minutes ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (43 minutes ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (49 minutes ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (1 hour ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (1 hour ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (1 hour ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (1 hour ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (1 hour ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (1 hour ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (1 hour ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (1 hour ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (1 hour ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (4 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (4 hours ago)

Malayali Vartha Recommends