പൃഥ്വിരാജിനൊപ്പമുള്ള ചിത്രത്തിന് ''വേറെ ആരെയും കിട്ടിയില്ലേയെന്ന് കമന്റ്''; മാസ് മറുപടിയുമായി എംഎല്‍എ

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ കാല്‍നട മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്തെ കിഴക്കേകോട്ടയില്‍ നടന്നത്. തുടർന്ന് പൊതുമരാമത്ത് മന്ത്രി ഉദ്ഘടനം ചെയ്ത ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് പൃഥ്വിരാജായിരുന്നു.
ഇതിനു പിന്നാലെ നടനൊപ്പമുള്ള ചിത്രം വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്യ്തു. ഇതേതുടർന്ന് ചിത്രത്തിന് വന്ന ഒരു കമന്റിന് എംഎല്‍എ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 'വേറെ ആരെയും കിട്ടിയില്ലേ' എന്നാണ് ഒരാള്‍ കമന്റ് ചെയ്‌തിരിക്കുന്നത്. ഇദ്ദേഹത്തിന് എന്താണ് കുഴപ്പം എന്നായിരുന്നു എംഎല്‍എയുടെ മറുപടി.
ഇതോടെ നിരവധിപ്പേര്‍ പ്രശാന്തിനെയും പൃഥ്വിയെയും പുകഴ്ത്തി രംഗത്തെത്തി. തിരുവനന്തപുരത്ത് 'കടുവ' ഇറങ്ങി, കടുവയുടെ കൂടെ വട്ടിയൂര്‍കാവിന്റെ പുലികുട്ടി എന്നിങ്ങനെ നിരവധിപ്പേര്‍ ആശംസ അറിയിച്ചിട്ടുണ്ട്. എന്നാൽ മറ്റു ചിലര്‍ വിമര്‍ശനം ഉന്നയിച്ച നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha
























