'വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം ബ്രിട്ടീഷ് സാമ്രാജ്യത്വം പതിറ്റാണ്ടുകളോളം നടപ്പിലാക്കിയ ഒന്നാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ രാജ്യത്തെ എല്ലാ ജന വിഭാഗങ്ങളെയും ഒറ്റകെട്ടായി ഒരു കുടക്കീഴിൽ അണി നിരത്തിയാണ് നമ്മൾ ഇതിനെ പ്രതിരോധിച്ചത്...' രാഹുൽ മാങ്കൂട്ടത്തിൽ കുറിക്കുന്നു

കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ (ഇന്ത്യയെ ഒന്നിപ്പിക്കൂ) പദയാത്ര രാഷ്ട്രീയത്തിനതീതമായ ജനകീയ പ്രക്ഷോഭമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഇപ്പോഴിതാ ഇതിൽ അണിചേരാൻ സ്വാഗതം ചെയ്തിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയം ബ്രിട്ടീഷ് സാമ്രാജ്യത്വം പതിറ്റാണ്ടുകളോളം നടപ്പിലാക്കിയ ഒന്നാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ രാജ്യത്തെ എല്ലാ ജന വിഭാഗങ്ങളെയും ഒറ്റകെട്ടായി ഒരു കുടക്കീഴിൽ അണി നിരത്തിയാണ് നമ്മൾ ഇതിനെ പ്രതിരോധിച്ചത്.
ബ്രിട്ടീഷ് ഭരണകാലത്തെ അനുസ്മരിപ്പിക്കും വിധം രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടമാണ് ഇന്ന് ഉള്ളത്. ജനങ്ങളെ ബാധിക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി പോലുള്ള വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ രാജ്യത്ത് വർഗീയമായി ചേരിതിരിവ് ഉണ്ടാക്കുന്ന രാഷ്ട്രീയം നമ്മുടെ നാടിനെ തകർക്കും എന്ന യാഥാർത്ഥ്യം കാണാതെ പോകരുത്. പരസ്പരം തമ്മിലടിക്കുന്ന ഒരു ജനതയെ അല്ല നമുക്ക് സൃഷ്ടിച്ചെടുക്കേണ്ടത്; എല്ലാവരേയും ചേർത്ത്പി ടിക്കുന്ന ഒരു നാടായിരിക്കണം നമ്മുടേത്.
It's Time to Unite....
ഭാരത് ജോഡോ യാത്രയിൽ അണി ചേരാം...
#BharatJodoYatra
https://www.facebook.com/Malayalivartha
























