കോഴിക്കോട്ടെ ചന്ദ്രികയുടെ മരണം; പേ വിഷബാധമൂലമല്ല മരിച്ചതെന്ന് സ്ഥിരീകരണം

കോഴിക്കോട് പേരാമ്പ്രയില്‍ വീട്ടമ്മ മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് റിപ്പോർട്ട്. ഇതോടെ പേരാമ്പ്ര കൂത്താളി പുതിയേടത്ത് ചന്ദ്രികയുടെ മരണം പേവിഷബാധ ഏറ്റിട്ടല്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയ്ക്കാണ് ഇത് ഇടവെച്ചത്.
കഴിഞ്ഞ മാസം 21 നാണ് വീടിന് അടുത്തുള്ള വയലില്‍ വെച്ച് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. തുടർന്ന് പേരാമ്പ പുതിയേടത്ത് ചന്ദ്രിക (53) കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.
എന്നാൽ തെരുവ് നായയുടെ കടിയേറ്റ ശേഷം പേവിഷബാധക്കെതിരെ കൃത്യമായ ഇടവേളകളില്‍ വാക്‌സീനുകള്‍ എടുത്തിരുന്നു. തുടർന്ന് പത്ത് ദിവസം മുമ്പ് ഇവര്‍ക്ക് പനിയും അണുബാധയുമുണ്ടായി. പേവിഷബാധയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചു. ഇതോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചത്.
https://www.facebook.com/Malayalivartha
























