Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

സിഐയ്ക്ക് കയ്യടി... മറുതലയ്ക്കല്‍ മന്ത്രിയാണെന്നറിഞ്ഞിട്ടും ന്യായം നോക്കി ചെയ്യാമെന്ന് പറഞ്ഞ വട്ടപ്പാറ സിഐയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടി; റെക്കമന്റ് ചെയ്യാന്‍ വരുന്ന നേതാക്കള്‍ക്കുള്ള തിരിച്ചടി; ബില്‍ പാസാക്കാനുള്ളതിനാല്‍ സിപിഐയെ പിണക്കാതിരിക്കാന്‍ നടപടിയുടന്‍; സിഐയുടെ കസേര തെറിപ്പിച്ചു

24 AUGUST 2022 09:33 AM IST
മലയാളി വാര്‍ത്ത

ഇന്നലെ ഭക്ഷ്യമന്ത്രി ജിആര്‍ അനിലും വട്ടപ്പാറ സിഐ ഗിരിലാലും തമ്മിലുള്ള ഫോണ്‍ സംഭാഷണം വൈറലായിരുന്നു. ഇതാര് ശബ്ദരേഖ പുറത്ത് വിട്ടു? മന്ത്രിയോ ഗിരിലാലോ? കഥയില്‍ ചോദ്യമില്ല. മന്ത്രി നാണം കെട്ടു. സിഐ ഗിരിലാലിനെ പറപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ ഗിരിലാലിന്റെ ചങ്കൂറ്റത്തിന് കയ്യടി കിട്ടുകയാണ്. മറുതലയ്ക്കല്‍ മന്ത്രിയാണെന്നറിഞ്ഞിട്ടും ന്യായം നോക്കി ചെയ്യാമെന്ന് പറഞ്ഞതിനാണ് കയ്യടി. അതേസമയം മന്ത്രിയെ ന്യായീകരിച്ചും പ്രചരണമുണ്ട്.

മികച്ച ട്രാക്ക് റെക്കോഡുള്ള പോലീസ് ഉദ്യോഗസ്ഥനാണ് ഗിരിലാല്‍. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലിരുന്ന് ഏറെ ശ്രദ്ധ നേടി. രണ്ടാനച്ഛന്‍ കുട്ടിയെ ഉപദ്രവിച്ചുവെന്ന പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയ സ്ത്രീയെ സഹായിക്കണമെന്നാവശ്യപ്പെട്ടു വിളിച്ച മന്ത്രി ജി.ആര്‍. അനിലും വട്ടപ്പാറ സിഐ ഡി.ഗിരിലാലും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇന്നലെ വൈറലായത്. വാക്കേറ്റത്തില്‍ എത്തിയതിനു പിന്നാലെ സിഐയെ വിജിലന്‍സിലേക്കു മാറ്റി. മന്ത്രിയുടെ ഓഫിസില്‍നിന്നുള്ള പരാതിയെത്തുടര്‍ന്നാണ് നടപടി.

അതേസമയം ഇപ്പോള്‍ സിപിഐയെ പിണക്കിയാല്‍ ആശാന്‍ കാനം രാജേന്ദ്രന്‍ പിണങ്ങും. സഭയില്‍ നിരവധി ബില്ലുകളുണ്ട്. എല്ലാത്തിലും സിപിഐ അയഞ്ഞ് വന്നപ്പോഴാണ് ഗിരിലാല്‍ വക പണി. അതോടെ 14 മണിക്കൂറിനുള്ളില്‍ നടപടി വന്നു.

ഇന്നലെയാണ് ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലും വട്ടപ്പാറ സിഐ ഗിരിലാലുമായി ഫോണില്‍ വാക്കേറ്റം നടത്തുന്നതിന്റെ ശബ്ദരേഖ ചാനലുകളിലൂടെ പുറത്തുവന്നത്. രണ്ടാനച്ഛന്‍ കുട്ടിയെ ഉപദ്രവിച്ച കേസില്‍ പരാതിക്കാരിക്കായി ഇടപെടണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ന്യായം നോക്കി കാര്യങ്ങള്‍ ചെയ്യാമെന്നു സിഐ മറുപടി പറഞ്ഞതോടെ മന്ത്രി ക്ഷുഭിതനായി. സിഐയും അതേ ഭാഷയില്‍ മറുപടി നല്‍കുകയായിരുന്നു. ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ട വിവരം വിളിച്ചു പറയുമ്പോള്‍ ഇന്ന് വൈകുന്നേരത്തിനു മുന്‍പ് അവനെ തൂക്കിയെടുത്തുകൊണ്ടു വരുമെന്നല്ലേ പറയേണ്ടതെന്നു മന്ത്രി ചോദിക്കുന്നു.

അങ്ങനെ തൂക്കിയെടുത്തോണ്ടു വരുമ്പോള്‍ നമ്മളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്ന് സിഐ തിരിച്ചു പറയുന്നതും കേള്‍ക്കാം. ജി.ആര്‍.അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് കരകുളത്തെ ഫ്‌ലാറ്റില്‍ നടന്ന കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. തന്റെ മണ്ഡലത്തിലെ കേസായതിനാലാണ് നേരിട്ടു വിളിക്കുന്നതെന്നു മന്ത്രി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

കേസിനെ സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി വിശദീകരിക്കുമ്പോള്‍ ന്യായം നോക്കി പരമാവധി ചെയ്യാമെന്ന് സിഐ ഉറപ്പു നല്‍കി. പരാതിക്കാരിക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാമെന്നും സിഐ പറയുന്നുണ്ട്. ന്യായം നോക്കി ചെയ്യാമെന്ന വാക്കാണ് തര്‍ക്കത്തിനു തുടക്കമിടുന്നത്. ഒരു സ്ത്രീ പരാതി പറഞ്ഞപ്പോള്‍ ഗൗരവത്തോടെ കണ്ട് വിളിച്ചതാണെന്നു മന്ത്രി പറയുന്നു. നാളെ പരാതിക്കാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മന്ത്രി വിളിച്ചതാണെന്ന് ഓര്‍ക്കണമെന്നും ന്യായം നോക്കിയേ ചെയ്യൂ എന്ന് സിഐ പറഞ്ഞ കാര്യം പറയേണ്ടി വരുമെന്നും മന്ത്രി പറയുന്നുണ്ട്.

രണ്ടാം ഭര്‍ത്താവ് പീഡിപ്പിച്ചു എന്നു പറയുമ്പോള്‍ ന്യായം നോക്കി നടപടിയെടുക്കുമെന്ന് എങ്ങനെയാണ് പറയുന്നതെന്നും താന്‍ കേരളത്തിലല്ലേ ജീവിക്കുന്നതെന്നും സംഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ മന്ത്രി ചോദിക്കുന്നതോടെയാണ് തര്‍ക്കം രൂക്ഷമാകുന്നത്. ഇന്ന് വൈകുന്നേരത്തിനു മുന്‍പ് അവനെ തൂക്കിയെടുത്തുകൊണ്ടു വരുമെന്നല്ലേ പറയേണ്ടതെന്നു മന്ത്രി ചോദിക്കുന്നു.

ഒരു സ്ത്രീ രാത്രി സ്‌റ്റേഷനില്‍ പരാതിയുമായി വരണമെങ്കില്‍ അവര്‍ എന്തെല്ലാം അനുഭവിച്ചു കാണുമെന്നറിയാമെന്നും ന്യായമായി മാത്രമേ ചെയ്യാന്‍ കഴിയൂ എന്നും സിഐ പറയുന്നുണ്ട്. പരാതിയില്‍ പറയുന്ന രണ്ടാം ഭര്‍ത്താവിനെ വീട്ടില്‍നിന്ന് തൂക്കി എടുത്ത് സ്‌റ്റേഷനില്‍ എത്തിച്ചാല്‍ തന്നെ സംരക്ഷിക്കാന്‍ ആരുമില്ലെന്നും ന്യായം നോക്കിയേ കാര്യങ്ങളില്‍ തീരുമാനമെടുക്കൂ എന്നും സിഐ പറയുന്നു. താന്‍ ആരുടെയും പിരിവ് വാങ്ങിച്ചിരിക്കുന്നവനല്ല. നീ എന്നൊന്നും എന്നെ വിളിക്കരുത്. ആ രീതിയില്‍ സംസാരിക്കരുത്. മണ്ഡലത്തിലെ വോട്ടര്‍ പറയുന്നതുകേട്ട് അതുപോലെ നടപടിയെടുക്കാന്‍ കഴിയില്ലെന്നും സിഐ തിരിച്ചടിച്ചു.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (2 minutes ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (13 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (17 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (29 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (44 minutes ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (51 minutes ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (1 hour ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (1 hour ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (1 hour ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (1 hour ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (1 hour ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 hour ago)

Malayali Vartha Recommends