ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണ്‍ തീപിടിത്തത്തില്‍ കേസെടുത്ത് പോലീസ്... സ്ഥലത്ത് ഇന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തും

ചെറുവണ്ണൂരിലെ പെയിന്റ് ഗോഡൗണ്‍ തീപിടിത്തത്തില്‍ കേസെടുത്ത് പോലീസ്... സ്ഥലത്ത് ഇന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തും.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനും അപകടകരമായ രാസവസ്തുക്കള്‍ സൂക്ഷിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
ഗോഡൗണില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് സൂചനകള്‍ . ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തുന്നത്. എന്താണ് അപകടത്തിന് കാരണമായതെന്ന് വിശദമായി പരിശോധിക്കും.
പെയിന്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ടര്‍പെന്റൈനും ടിന്നറും കൂടാതെ ഗോഡൗണില്‍ മണ്ണെണ്ണയും വന്‍തോതില്‍ സംഭരിച്ചിട്ടുണ്ടായിരുന്നു. അനധികൃതമായ ഭൂഗര്‍ഭ ടാങ്കുകള്‍ ഉപയോഗിച്ചിരുന്നോയെന്ന് അധികൃതര്‍ പരിശോധിക്കും. പെരിന്തല്‍മണ്ണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.
"
https://www.facebook.com/Malayalivartha
























