പലതവണ കൈയ്യിൽ കയറിപ്പിടിച്ച് പ്രണയാഭ്യർത്ഥന, നിരസിച്ചതോടെ മുന്നോട്ട് കയറി നിൽക്കാൻ പറഞ്ഞ് പെണ്‍കുട്ടിയുടെ അരയില്‍ പിടിച്ചു: ബസ് ക്ലീനറെ നടുറോഡിലിട്ട് ഇടിച്ച് സഹോദരൻ:- ഒടുവിൽ പോക്സോ കേസ്

ബസ്സിനുള്ളിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് ക്ലീനർക്കെതിരെ പോക്സോ കേസ്. വെള്ളാവൂർ ചെറുവള്ളി അടാമറ്റം തോപ്പിൽപാത വീട്ടിൽ ടി.കെ.അച്ചുമോന് (24) എതിരെയാണ് പോക്സോ കേസ് ചുമത്തിയത്. ഈ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാണു പരാതി. ബസിൽ പല തവണ അച്ചുമോൻ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തി.
മുമ്പ് 2 തവണ പെൺകുട്ടിയുടെ കൈയ്ക്ക് കയറി പിടിക്കുകയും ഒരു തവണ ബസിനുള്ളിൽ മുന്നോട്ടു കയറി നിൽക്കാൻ ആവശ്യപ്പെട്ട് അരയിൽ പിടിച്ച് തള്ളുകയും ചെയ്തതായും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. ഈ സംഭവം അന്ന് തന്നെ പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടുകാരനും ഇയാളെ കഴിഞ്ഞ ദിവസം എരുമേലി അങ്ങാടിയില്‍ വെച്ച് പരസ്യമായി മർദ്ദിക്കുകയും ചെയ്തിരുന്നു.
വീട്ടുകാരോട് മാത്രമല്ല, പെൺകുട്ടി ബസിൽ ഒപ്പം യാത്ര ചെയ്തിരുന്ന കൂട്ടുകാരോടും ഈ വിവരങ്ങൾ പറഞ്ഞിരുന്നു. ഇവരുടെ അടുത്ത് നിന്നും വിവരങ്ങള്‍ തേടിയ പൊലീസ് പെണ്‍കുട്ടിയെ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികുറ്റം ചെയ്തുവെന്ന് മനസ്സിലായ സാഹചര്യത്തിലാണ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി എൻ ബാബുക്കുട്ടൻ അറിയിച്ചു.
അതേ സമയം, അച്ചുമോനെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ പെൺകുട്ടിയുടെ സഹോദരൻ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സഹോദരിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവാവ് യുവാവ് തിരക്കുള്ള റോഡിൽവച്ച് അച്ചുമോനെ മർദ്ദിക്കുകയായിരുന്നു. തല്ലുകയും ബിയർകുപ്പികൊണ്ട് തലയിൽ അടിക്കുകയും ചെയ്തെന്നുമാണ് അച്ചുമോന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ഇയാള്‍ക്കൊപ്പം മറ്റൊരു യുവാവും ഉണ്ടായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വരികയും ചെയ്തിരുന്നു. സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്നു ചില യാത്രക്കാരും ഓട്ടോ ഡ്രൈവർമാർ ചേർന്നായിരുന്നു യുവാക്കളെ പിടിച്ച് മാറ്റിയത്. എരുമേലി സ്റ്റേഷൻ എസ് എച്ച് ഒ വി വി അനിൽകുമാർ, എസ് ഐമാരായ എം എസ്. അനീഷ്, അബ്ദുൽ അസീസ്, എ എസ് ഐ ഷീന മാത്യു, സി പി ഒമാരായ ഷാജി ജോസഫ്, എം കെ കൃപ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























