സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ഒഴിയും, നിർണായക തീരുമാനത്തിലേക്ക് സിപിഎം.....കോടിയേരിയെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ, യെച്ചുരി, എംഎ ബേബി ..... പാർട്ടി തലപ്പത്തേക്ക് ഇനി ആര് ഉറ്റുനോക്കി രാഷ്ട്രീയ കേരളം..

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും. അനാരോഗ്യത്തെ തുടർന്നാണ് അദ്ദേഹം സെക്രട്ടറി സ്ഥാനത്ത് നിന്നും മാറുന്നത്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടായതായാണ് വിവരം.
സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തി. എകെജി സെന്ററിന് മുന്നിലെ കോടിയേരിയുടെ ഫ്ലാറ്റിലേക്ക് എത്തിയാണ് മുതിർന്ന നേതാക്കൾ സെക്രട്ടറിയേറ്റ് ചേർന്നെടുത്ത യോഗ തീരുമാനം കോടിയേരിയെ അറിയിച്ചത്. ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോടിയേരി പങ്കെടുത്തിരുന്നില്ല.
പുതിയ സെക്രട്ടറിയെ കണ്ടെത്തുന്നതിനൊപ്പം മന്ത്രിസഭയിലെ അഴിച്ചുപണികൂടി സെക്രട്ടേറിയറ്റിന്റെ പരിഗണനക്ക് വരുമെന്നാണ് സൂചന. പുനഃസംഘടന സംബന്ധിച്ച് സിപിഎം ഔദ്യോഗികമായി സ്ഥിരീകണം നല്‍കിയിട്ടില്ലെങ്കിലും അഭ്യൂഹങ്ങള്‍ തള്ളിയിട്ടില്ല. യോഗങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്റെ ഫാള്റ്റിലെത്തി കൂടിക്കാഴ്ച നടത്തി.
മൂന്നുമാസത്തിലൊരിക്കലാണ് സാധാരണയായി സിപിഎം സംസ്ഥാന സമിതി ചേരാറുള്ളത്. ഈ മാസം എട്ടുമുതല്‍ 12 വരെ അഞ്ചുദിവസം സംസ്ഥാന സെക്രട്ടറിയറ്റും സിതിമിതിയും ചേര്‍ന്നിരുന്നു. സംഘടനപരമായും ഭരണപരമായുമുള്ള വിഷയങ്ങള്‍ വിശദമായി ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തതാണ്. ഇതിന് പിന്നാലെയാണ് അടിയന്തരമായി പാര്‍ട്ടി യോഗങ്ങള്‍ ചേരുന്നത്. യോഗത്തിലേക്ക് കേന്ദ്ര നേതൃത്വത്തിന്റെ സാന്നിധ്യം നേതൃമാറ്റ-മന്ത്രിസഭാ പുനഃസംഘടന സാധ്യതകളെ സാധൂകരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























